×
login
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്‌കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്

മാളിന്റെ പബ്ലിക് റിലേഷന്‍സ് മാനേജര്‍ സിബ്‌തൈന്‍ ഹുസൈന്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. അനുവാദമില്ലാതെ ചിലര്‍ മാളിലെത്തി കറയി നിസ്‌കരിച്ചുവെന്നാണ് ലുലു നല്‍കിയ പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസിന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈമാറുമെന്നും മാള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലഖ്‌നൗ: യുപിയില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മാളില്‍ നിസ്‌കരിച്ചവര്‍ക്കെതിരെ നിയമനടപടിയുമായി ലുലു ഗ്രൂപ്പ്. മാളില്‍ അതിക്രമിച്ച് കയറി നിസ്‌കരിച്ചവര്‍ക്കെതിരെ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസില്‍ ലുലുമാള്‍ അധികൃതര്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ലുലു മാളില്‍ നമസ്‌കരിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

മാളിന്റെ പബ്ലിക് റിലേഷന്‍സ് മാനേജര്‍ സിബ്‌തൈന്‍ ഹുസൈന്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. അനുവാദമില്ലാതെ ചിലര്‍ മാളിലെത്തി കറയി നിസ്‌കരിച്ചുവെന്നാണ് ലുലു നല്‍കിയ പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസിന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈമാറുമെന്നും മാള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.  


മാളിലെ ജീവനക്കാരനോ തൊഴിലാളിയോ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് പോലീസ് പറഞ്ഞു. മാളില്‍ മതപരമായ ഒരു ചടങ്ങുകളും പ്രാര്‍ഥനകളും അനുവദിക്കില്ലെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. ഒരു പ്രത്യേക വിഭാഗത്തിനും മാളില്‍ ചടങ്ങുകളും പ്രാര്‍ഥനകളും നടത്താന്‍ അനുവദിക്കില്ല. ഇതുസംബന്ധിച്ച അറിയിപ്പ് മാളിനുള്ളില്‍ പ്രദര്‍ശിപ്പിക്കും.   മുസ്ലീം വിശ്വാസികള്‍ നിസ്‌കരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തു വന്നതിന് പിന്നാലെയാണ് ലുലു ഗ്രൂപ്പ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.  

ഇത്തരം പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ മാളിലെ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതായി മാള്‍ ജനറല്‍ മാനേജര്‍ സമീര്‍ വര്‍മ അറിയിച്ചു. ഈ മാസം 10നാണ് ലക്‌നൗവില്‍ ലുലു മാള്‍ ഉദ്ഘാടനം ചെയ്തത്.  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.