×
login
അഖില ഭാരതീയ അഖാഡ പരിഷത്ത് തലവന്‍ നരേന്ദ്ര ഗിരിയുടെ മരണം; മൂന്നു പേര്‍ കസ്റ്റഡിയില്‍; കണ്ടെടുത്തത് 78 പേജുള്ള ആത്മഹത്യക്കുറിപ്പ്

നരേന്ദ്ര ഗിരിയുടെ അടുത്ത ശിഷ്യന്‍ ആനന്ദ് ഗിരി, ബഡേ ഹനുമാന്‍ മന്ദിര്‍ പുരോഹിതന്‍ ആദ്യ തിവാരി, ഇയാളുടെ മകന്‍ സന്ദീപ് തിവാരി എന്നിവരെ സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ന്യൂദല്‍ഹി:  ആത്മീയ സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത്ത് തലവന്‍ നരേന്ദ്ര ഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ ഗിരിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും 78 പേജുള്ള ആത്മഹത്യ കുറിപ്പാണ് കണ്ടെത്തിയത്.  

നരേന്ദ്ര ഗിരിയുടെ അടുത്ത ശിഷ്യന്‍ ആനന്ദ് ഗിരി, ബഡേ ഹനുമാന്‍ മന്ദിര്‍ പുരോഹിതന്‍ ആദ്യ തിവാരി, ഇയാളുടെ മകന്‍ സന്ദീപ് തിവാരി എന്നിവരെ സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആത്മഹത്യക്കുറിപ്പില്‍ തനിക്ക് മാനസിക സമ്മര്‍ദം ഉണ്ടാക്കിയതായി ഗിരി ആരോപിച്ചവരാണ് ഈ മൂന്നു പേര്‍. ഇതില്‍ ആനന്ദ് ഗിരിയെ അറസ്റ്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്. 'അദ്ദേഹം വളരെ മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നാണ് ആത്മഹത്യ കുറിപ്പ് വായിച്ചപ്പോള്‍ മനസിലായത്. തന്റെ  മരണത്തിന് ശേഷം ശിക്ഷ്യന്മാര്‍ ആശ്രമം നടത്തണമെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്' - പ്രയാഗ് രാജിലെ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കെപി സിംഗ് പറഞ്ഞു. നരേന്ദ്ര ഗിരിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.  

 

 

  comment

  LATEST NEWS


  'ഞങ്ങളെ വെടിവച്ചിടണം; അല്ലാതെ ഒരു തീവ്രവാദിക്കും നിങ്ങളെ കൊല്ലാനാവില്ല'; ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കായി കശ്മീര്‍ കൈകോര്‍ക്കുന്നു; ഒപ്പം സൈന്യവും


  തന്റെ കുഞ്ഞിനെ കടത്താന്‍ ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാന്‍ കൂട്ടുനിന്നു; പോലീസ് അന്വേഷണം അട്ടിമറിക്കുന്നു; കോടതിയെ സമീപിക്കുമെന്നും അനുപമ


  സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.