ഇരുപതോളം എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ മുംബൈയിലേക്ക് മടങ്ങി എത്തുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുമെന്നും റാവത്ത് പറഞ്ഞു. മടങ്ങി എത്തുന്ന എം.എല്‍.എമാര്‍ എന്ത് സമ്മര്‍ദത്തിന്റെ പുറത്താണ് ഇങ്ങനെ ചെയ്തതെന്ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുംബൈ: ശിവസേനയെ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പാളയത്തില്‍ കൊണ്ടുപോയി തളച്ചത് സഞ്ജയ് റാവത്ത് എം.പിയാണെന്ന രൂക്ഷവിമര്‍ശനവുമായി ഏക്നാഥ് ഷിന്‍ഡെ വിഭാഗം. ഹിന്ദുത്വമാണ് ശിവസേനയുടെ മുഖമുദ്ര ഇത് റാവത്ത് തകര്‍ത്തു. മുഖപത്രമായ സാഗ്മയില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചു. അതിനാല്‍ തന്നെ സഞ്ജയ് റാവത്തിനെ ഉള്‍കൊള്ളാന്‍ ശിവസേനയ്ക്ക് കഴിയില്ലെന്നും വിമത വിഭാഗം വ്യക്തമാക്കി.
ശിവസേനയില്‍ തങ്ങളാണ് ഭൂരിപക്ഷം, അന്നേരം മടങ്ങിവരണമെന്ന് പറയാന്‍ സഞ്ജയ് റാവത്ത് പാര്‍ട്ടിയുടെ ആരാണെന്നും എംഎല്‍എമാര്‍ ചോദിക്കുന്നു. അതേസമയം, ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ആടിയുലയുന്ന നിലയിലാണെന്ന് തോന്നുമെങ്കിലും പാര്‍ട്ടി ഇപ്പോഴും ശക്തമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. പാര്‍ട്ടിക്കകത്ത് പ്രതിസന്ധി സൃഷ്ടിച്ച വിമത എം.എല്‍.എമാര്‍ യഥാര്‍ഥ ബാല്‍ താക്കറെ ഭക്തരല്ലന്നും അദ്ദേഹം പറഞ്ഞു.
ഇരുപതോളം എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ മുംബൈയിലേക്ക് മടങ്ങി എത്തുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുമെന്നും റാവത്ത് പറഞ്ഞു. മടങ്ങി എത്തുന്ന എം.എല്‍.എമാര്‍ എന്ത് സമ്മര്‍ദത്തിന്റെ പുറത്താണ് ഇങ്ങനെ ചെയ്തതെന്ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ഏക്നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് ശിവസേന എം.എല്‍.എമാര്‍ കൂടി മുംബൈ വിട്ടു. ശിവസേനയുടെ 55 എം.എല്‍.എമാരില്‍ 40 പേരും ഇപ്പോള്‍ ഷിന്‍ഡെ ക്യാമ്പിലാണുള്ളത്. ഏ്കനാഥ് ഷിന്‍ഡേയ്ക്കൊപ്പം 42 എംഎല്‍എമാരാണെന്ന് തെളിയിച്ച് വീഡിയോ പങ്കുവെച്ചു. ഗുവാഹത്തിയിലെ ഹോട്ടലില്‍ വെച്ച് ചിത്രീകരിച്ച വീഡിയോ ഷിന്‍ഡേ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. എംഎല്‍എമാര്‍ വിമത പക്ഷത്തിലേക്ക് എത്തിയതോടെ ശിവസേന എംഎല്‍എമാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തെങ്കിലും അതില്‍ ആദിത്യ താക്കറെ അടക്കം 13 പേര് മാത്രമാണ് പങ്കെടുത്തത്.
ഇന്ന് രാവിലെ മൂന്ന് എംഎല്‍എമാര്‍ കൂടി ഗുവാഹത്തിയിലേക്ക് എത്തിയതോടെയാണ് വിമത സംഘത്തിന്റെ എണ്ണം 42 ആയത്. സാവന്ത്വാഡിയില്‍ നിന്നുള്ള ദീപക് കേശകര്‍, ചെമ്പൂരില്‍ നിന്നുള്ള മങ്കേഷ് കുടല്‍ക്കര്‍, ദാദറില്‍ നിന്നുള്ള സദാ സര്‍വങ്കര്‍ എന്നിവരാണ് പുതിയതായി വിമത സംഘത്തിലേക്ക് എത്തിയത്. ബുധനാഴ്ച രാത്രി മൂന്ന് ശിവസേന എംഎല്‍മാരും ഒരു സ്വതന്ത്രനും വിമത ക്യാംപില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി പിടിക്കാന്‍ വിമത സംഘത്തിന് ഒരു എംഎല്‍എയെ കൂടിയാണ് ഇനി വേണ്ടതുള്ളൂ.
സാങ്കേതിക തകരാര്‍; ദല്‍ഹിയില്‍ നിന്നും ദുബായിലേക്കുള്ള വിമാനം പാക്കിസ്ഥാനിലിറക്കി; അന്വേഷണത്തിന് ഉത്തരവിട്ട് സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍
എന്റെ പ്രസംഗം വളച്ചൊടിച്ചു; ചൂണ്ടിക്കാട്ടിയത് ഭരണകൂടം ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നു എന്ന്; ന്യായീകരണവുമായി സജി ചെറിയാന്
റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം
മന്ത്രി സജി ചെറിയാന് നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്
റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്
ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു