×
login
പെട്രോളിന്റെയും ഡീസലിന്റെയും വില മഹാരാഷ്ട്ര‍യില്‍ വീണ്ടും കുറയും; വാറ്റ്‍ നികുതിയില്‍ ഉളവ് വരുത്തുമെന്ന് ഷിന്‍ഡെ; മുഖ്യമന്ത്രിയുടെ പ്രഥമ ഉത്തരവ്

ഗവര്‍ണറുടെ നിര്‍മേശപ്രകാരം മഹാരാഷ്ട്ര നിയമസഭയില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഇന്നു ഭൂരിപക്ഷം തെളിയിച്ചു. കേവല ഭൂരിപക്ഷത്തേക്കാള്‍ 20 വോട്ട് അധികം നേടിയാണ് ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ അധികാരമേറ്റത്. നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണയാണ് ഷിന്‍ഡെക്ക് ലഭിച്ചത്.

മുംബൈ:മഹാരാഷ്ട്രയില്‍ വീണ്ടും ഇന്ധനവില കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെയാണ് വാറ്റ് നികുതിയില്‍ ഉളവ് വരുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്.  അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദേഹം സഭയെ അറിയിച്ചു.  

ഗവര്‍ണറുടെ നിര്‍മേശപ്രകാരം മഹാരാഷ്ട്ര നിയമസഭയില്‍  മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഇന്നു ഭൂരിപക്ഷം തെളിയിച്ചു.  കേവല ഭൂരിപക്ഷത്തേക്കാള്‍  20 വോട്ട് അധികം നേടിയാണ് ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ അധികാരമേറ്റത്. നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണയാണ് ഷിന്‍ഡെക്ക് ലഭിച്ചത്. എതിര്‍പക്ഷത്ത് 99 അംഗങ്ങളാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാര്‍ഥിക്ക് 107 വോട്ട് ലഭിച്ചിരുന്നു.  

വിശ്വാസവോട്ടെടുപ്പില്‍ ഷിന്‍ഡെക്കൊപ്പം 288 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 106 എം.എല്‍.എമാരുണ്ട്. ഒരു ശിവസേന എംഎല്‍എയുടെ മരണത്തോടെ ആകെ അംഗസംഖ്യ 287 ആയി. ഇതോടെ വിശ്വാസവോട്ടെടുപ്പ് ജയിക്കാന്‍ 144 വോട്ടുകളാണ് വേണ്ടത്. രാവിലെ സഭ സമ്മേളിച്ചതിനു പിന്നാലെയാണ് വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ് എം.എല്‍.എമാരായ സീഷാന്‍ സിദ്ദീഖി, വിജയ് വഡേട്ടിവാര്‍ എന്നിവര്‍ സഭയില്‍ എത്തിയിരുന്നില്ല. മുന്‍ മന്ത്രി അശോക് ചവാന്‍ വോട്ടെടുപ്പിനു ശേഷം സഭയിലെത്തി. എന്‍സിപിയുടെ സംഗറാം ജഗദീപിന്റെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. ഇവര്‍ നാലുപേരും സ്പീക്കര്‍ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു.

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.