×
login
താക്കറെയ്ക്ക് പാര്‍ട്ടിയും നഷ്ടമായി; ആകെയുള്ള 56 എംഎല്‍എമാരില്‍ 35പേര്‍ ഷിന്‍ഡെക്കൊപ്പം; ഉദ്ദവിനൊപ്പം 16 പേര്‍; ശിവസേനയില്‍ വിമതന്‍മാര്‍ ഭൂരിപക്ഷം!

ഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ 16 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. അഞ്ച് എംഎല്‍എമാര്‍ ഒരു നിലപാടും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ശിവസേനയ്ക്കും മഹാ വികാസ് അഘാഡി സര്‍ക്കാരിനും വെല്ലുവിളി ഉയര്‍ത്തി ഇവര്‍ ഗുജറാത്തിലെ സൂറത്തിലുള്ള നക്ഷത്രഹോട്ടലില്‍ തങ്ങുകയാണ്.

മുംബൈ:മഹാരാഷ്ട്രയില്‍ ശിവസേന എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പം. പാര്‍ട്ടിയില്‍ ഉദ്ദവ് താക്കറെക്കുള്ള നിയന്ത്രണം നഷ്ടമായി. ശിവസേനയ്ക്ക് ആകെയുള്ള 56 എംഎല്‍എമാരില്‍ 35 പേരും ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ 16 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. അഞ്ച് എംഎല്‍എമാര്‍ ഒരു നിലപാടും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ശിവസേനയ്ക്കും മഹാ വികാസ് അഘാഡി സര്‍ക്കാരിനും വെല്ലുവിളി ഉയര്‍ത്തി ഇവര്‍ ഗുജറാത്തിലെ സൂറത്തിലുള്ള നക്ഷത്രഹോട്ടലില്‍ തങ്ങുകയാണ്.  

താനെയില്‍ ശിവസേനയുടെ മുഖമാണ് മുതിര്‍ന്ന നേതാവായ ഏക്‌നാഥ് ഷിന്‍ഡെ. ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ പൊതുമരാമത്ത്, നഗരവികസന മന്ത്രി കൂടിയാണ് ഇദ്ദേഹം. പാര്‍ട്ടിയിലും മന്ത്രിസഭയിലും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഏറെക്കാലമായി ഷിന്‍ഡെയ്ക്ക് പരാതിയുണ്ട്. ഉദ്ദവിന്റെ മകനായ ആദിത്യ താക്കറെയാണ് പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കൂടിആലോചനകള്‍ ഉണ്ടാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.  

2019 പൊതുതിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച ബിജെപിയും ശിവസേനയും തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപിയോട് വിലപേശിയിരുന്നു. എന്നാല്‍, ബിജെപി ഇതിന് വഴങ്ങാത്തതോടെ മുന്നണി വിടുകയും ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ മാറ്റിനിര്‍ത്തി ശിവസേന എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയുമായിരുന്നു. ശിവസേന 56, എന്‍സിപി 53, കോണ്‍ഗ്രസ് 44 എന്നിങ്ങനെയും സ്വതന്ത്രരും ചെറുപാര്‍ട്ടികളുമടക്കം 169 എംഎല്‍എമാരുടെ പിന്തുണയാണ് മഹാവികാസ് അഘാടിക്കുള്ളത്. ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്.

    comment

    LATEST NEWS


    ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


    ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


    പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


    മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


    താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


    1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.