×
login
വീര്‍ സവര്‍ക്കറെ അപമാനിക്കുന്ന പരാമര്‍ശം; രാഹുലിനെതിരെ കേസെടുത്ത് മഹാരാഷ്ട്ര‍ പോലീസ്, നടപടി ശിവ്‌സേന ഷിന്‍ഡേ വിഭാഗത്തിന്റെ പരാതിയില്‍

മുന്‍ സര്‍ക്കാരില്‍ സഖ്യ കക്ഷി ആയിരുന്നെങ്കിലും രാഹുലിന്റെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. താന്‍ നയിക്കുന്ന ശിവസേനയ്ക്ക് സവര്‍ക്കറോട് ഏറെ ബഹുമാനമുണ്ടെന്നും താക്കറെ

മുംബൈ : വീര്‍ സവര്‍ക്കരെ അപമാനിക്കുന്ന വിധത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ സവര്‍ക്കരെ അപമാനിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയത്. ശിവസേന ഷിന്‍ഡെ വിഭാഗം നല്‍കിയ പരാതിയിലാണ് താനെ പോലീസ് കേസെടുത്തിരിക്കുന്നത്.

സവര്‍ക്കര്‍ മറ്റ് മഹാത്മഹാന്ധി, നെഹ്രു, പട്ടേല്‍ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റുകൊടുത്തുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. സവര്‍ക്കര്‍ എഴുതിയതെന്ന് പറഞ്ഞ് കത്തിന്റെ പകര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം. സവര്‍ക്കര്‍ജി ബ്രിട്ടീഷുകാരോട് ക്ഷമ ചോദിച്ച് എഴുതിയതാണ്. മഹാത്മാ ഗാന്ധി, നെഹ്‌റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയവരൊക്കെ വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. പക്ഷേ, അവരാരും ഇങ്ങനെയൊരു കത്ത് എഴുതിയില്ലല്ലോ എന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന.

രാഹുലിന്റെ ഈ പ്രസ്താവന പുറത്തുന്നതിന് പിന്നാലെ ശിവ്‌സേന ഷിന്‍ഡെ വിഭാഗം പ്രതിഷേധവുമായി എത്തുകയും ഇതിനെതിരെ പരാതി നല്‍കുകയുമായിരുന്നു. രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സവര്‍ക്കറുടെ കൊച്ചുമകനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ മുന്‍ സര്‍ക്കാരില്‍ സഖ്യ കക്ഷി ആയിരുന്നെങ്കിലും രാഹുലിന്റെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. താന്‍ നയിക്കുന്ന ശിവസേനയ്ക്ക് സവര്‍ക്കറോട് ഏറെ ബഹുമാനമുണ്ടെന്നും താക്കറെ പറഞ്ഞു. എന്നാല്‍ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്.  


 

 

 

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.