×
login
19 എംപിമാരില്‍ 17 പേരും ഏക്‌നാഥിനൊപ്പം; ഉദ്ദവ് താക്കറെയെ കൂടുതല്‍ പ്രതിരോധത്തിലാക്കി 'കേന്ദ്ര'നീക്കം; ശിവസേന ഷിന്‍ഡെയുടെ കൈയില്‍; ചടുല നീക്കങ്ങള്‍

. രാജന്‍ വിചാര്‍ (താനെ), ഭാവ്‌ന ഗൗലി (വാഷിം), കൃപാല്‍ തുമാനെ (റംതേക്), ശ്രീകാന്ത് ഷിന്‍ഡെ (കല്യാണ്‍), രാജേന്ദ്ര ഗാവിട്ട് (പല്‍ഗര്‍) തുടങ്ങിയവരാണു ഷിന്‍ഡെയുടെ നേതൃത്വം അംഗീകരിച്ച് എംപിമാരെ മറുഭാഗത്തേക്ക് എത്തിച്ചത്. വാഷിം എംപി ഭാവന ഗാവ്‌ലി, പാല്‍ഘര്‍ എംപി രാജേന്ദ്ര ഗാവിത്, രാംടെക് എംപി ക്രുപാല്‍ തുമാനെ എന്നിവര്‍ ഫോണിലൂടെ ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈ: ശിവസേനയുടെ എംപിമാരും ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ആകെയുള്ള 19 എംപിമാരില്‍ 17 പേരും ഷിന്‍ഷെയുടെ നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. ഇതോടെ ഉദ്ദവ് താക്കറെ കൂടുതല്‍ പ്രതിരോധത്തിലായി. രാജന്‍ വിചാര്‍ (താനെ), ഭാവ്‌ന ഗൗലി (വാഷിം), കൃപാല്‍ തുമാനെ (റംതേക്), ശ്രീകാന്ത് ഷിന്‍ഡെ (കല്യാണ്‍), രാജേന്ദ്ര ഗാവിട്ട് (പല്‍ഗര്‍) തുടങ്ങിയവരാണു ഷിന്‍ഡെയുടെ നേതൃത്വം അംഗീകരിച്ച് എംപിമാരെ മറുഭാഗത്തേക്ക് എത്തിച്ചത്. വാഷിം എംപി ഭാവന ഗാവ്‌ലി, പാല്‍ഘര്‍ എംപി രാജേന്ദ്ര ഗാവിത്, രാംടെക് എംപി ക്രുപാല്‍ തുമാനെ എന്നിവര്‍ ഫോണിലൂടെ ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  

രാജന്‍ വിചാര്‍, ശ്രീകാന്ത് ഷിന്‍ഡെ എന്നിവര്‍ ഗുവാഹത്തിയില്‍ വിമതര്‍ തങ്ങുന്ന റിസോര്‍ട്ടിലാണുള്ളത്. ലോക്‌സഭയില്‍ 19 എംപിമാരും രാജ്യസഭയില്‍ മൂന്ന് എംപിമാരുമാണു ശിവസേനയ്ക്കുള്ളത്. ശിവസേനയെ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പാളയത്തില്‍ കൊണ്ടുപോയി തളച്ചത് സഞ്ജയ് റാവത്ത് എം.പിയാണെന്ന രൂക്ഷവിമര്‍ശനവുമായി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം രംഗത്തെത്തി. ഹിന്ദുത്വമാണ് ശിവസേനയുടെ മുഖമുദ്ര ഇത് റാവത്ത് തകര്‍ത്തു. മുഖപത്രമായ സാഗ്മയില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചു. അതിനാല്‍ തന്നെ സഞ്ജയ് റാവത്തിനെ ഉള്‍കൊള്ളാന്‍ ശിവസേനയ്ക്ക് കഴിയില്ലെന്നും വിമത വിഭാഗം വ്യക്തമാക്കി.  

ശിവസേനയില്‍ തങ്ങളാണ് ഭൂരിപക്ഷം,  മടങ്ങിവരണമെന്ന് പറയാന്‍ സഞ്ജയ് റാവത്ത് പാര്‍ട്ടിയുടെ ആരാണെന്നും എംഎല്‍എമാര്‍ ചോദിക്കുന്നു. , ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ആടിയുലയുന്ന നിലയിലാണെന്ന് തോന്നുമെങ്കിലും പാര്‍ട്ടി ഇപ്പോഴും ശക്തമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. പാര്‍ട്ടിക്കകത്ത് പ്രതിസന്ധി സൃഷ്ടിച്ച വിമത എം.എല്‍.എമാര്‍ യഥാര്‍ഥ ബാല്‍ താക്കറെ ഭക്തരല്ലന്നും അദ്ദേഹം പറഞ്ഞു.

  comment

  LATEST NEWS


  എന്റെ പ്രസംഗം വളച്ചൊടിച്ചു; ചൂണ്ടിക്കാട്ടിയത് ഭരണകൂടം ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നു എന്ന്; ന്യായീകരണവുമായി സജി ചെറിയാന്‍


  റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം


  മന്ത്രി സജി ചെറിയാന്‍ നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍


  റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.