×
login
ശിവസേന സര്‍ക്കാരിന്റെ ഭാവി തുലാസില്‍; ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്നും സംസ്ഥാന ടൂറിസം മന്ത്രിയാണെന്ന വിവരം നീക്കം ചെയ്ത് ആദിത്യ താക്കറെ

ഷിന്‍ഡേക്കൊപ്പം ഗുവഹാത്തിയില്‍ ശിവസേനയുടെ 33 എംഎല്‍എമാരുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ചിത്രങ്ങളും ഷിന്‍ഡേ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നിലനിര്‍ത്താനാവശ്യമായ 145 അംഗങ്ങളുടെ പിന്തുണ ഉണ്ടാകില്ലെന്നാണ് സൂചന

മുംബൈ : മഹാരാഷ്ട്ര സര്‍ക്കാരിനുള്ളിലെ പ്രതിസന്ധികള്‍ക്ക് പിന്നാലെ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്നും സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയാണെന്നത് നീക്കം ചെയ്ത് ശിവസേന നേതാവും ഉദ്ധവ് താക്കറെയുടെ മകനുമായ അദിത്യ താക്കറെ. ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തിനൊപ്പം മറ്റ് ശിവസേനാ എംഎല്‍എമാരും സംസ്ഥാനം വിട്ടതോടെ മഹാരാഷ്ട്ര അഖാഡി സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാവുകയായിരുന്നു.  

അതേസമയം ആദിത്യ താക്കറെ ട്വിറ്ററില്‍ നിന്നും മന്ത്രിയാണെന്നത് നീക്കം ചെയ്തതോടെ മന്ത്രിസഭ രാജിവെച്ചൊഴിയുമെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഷിന്‍ഡേക്കൊപ്പം ഗുവഹാത്തിയില്‍ ശിവസേനയുടെ 33 എംഎല്‍എമാരുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ചിത്രങ്ങളും ഷിന്‍ഡേ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നിലനിര്‍ത്താനാവശ്യമായ 145 അംഗങ്ങളുടെ പിന്തുണ ഉണ്ടാകില്ലെന്നാണ് സൂചന  

സംസ്ഥാനത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടിയന്തിര യോഗം വിളിച്ചു ചേര്‍െത്തങ്കിലും അത് ഫലം ചെയ്തില്ല. കൂടാതെ എഐസിസി നിരീക്ഷകന്‍ കമല്‍നാഥ് മുംബൈയിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരുമായും ശരദ് പവാര്‍ എന്‍സിപി നേതാക്കളുമായും ചര്‍ച്ച നടത്തി. എന്നാല്‍ ഉദ്ധവ് താക്കറെ ശരദ് പവാറുമായും കമല്‍നാഥുമായും ചര്‍ച്ച നിശ്ചയിച്ചെങ്കിലും അദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതോടെ മന്ത്രിസഭയുടെ നിലനില്‍പ്പ് സംബന്ധിച്ച് തീരുമാനം ഒന്നുമായില്ല.  

അതിനിടെ ശേഷിക്കുന്ന 12 എംഎല്‍എമാരെ ശിവസേന മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റി. പുതിയ നിയമസഭാ കൗണ്‍സില്‍ നേതാവ് അജയ് ചൗധരിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള എംഎല്‍എമാര്‍ എങ്കിലും മറുകണ്ടം ചാടാതിരിക്കാനാണ് ഈ നീക്കം.


 

 

 

 

 

  comment

  LATEST NEWS


  നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു


  വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ


  ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്


  മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'


  പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍


  ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.