താക്കറെ കുടുംബം അധികാരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പാരമ്പര്യം തുടര്‍ന്നിരുന്നെങ്കില്‍ 2019ല്‍ മുഖ്യമന്ത്രി പദവിയിലെത്തേണ്ടിയിരുന്നത് ഏകനാഥ് ഷിന്‍ഡയെയായിരുന്നു. ബിജെപിയുമായി 25 വര്‍ഷം നീണ്ട ബന്ധം സേന ഉപേക്ഷിഷിച്ചത് തെറ്റായ രാഷ്ട്രീയ നിലപാടാണെന്ന് തുറന്നു പറഞ്ഞ നേതാവാണ് ഷിന്‍ഡെ.
മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ പ്രശ്നങ്ങള്‍ക്കുള്ള കാരണം ആദിത്യയുടെ കടന്നുവരവെന്ന് എംഎല്‍എമാര്‍. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മകന് കൂടുതല്‍ പരിഗണകള്‍ നല്‍കുകയാണ്. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി മകന് നല്ല വകുപ്പില്‍ മന്ത്രിയായി അവരോധിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. സേന രാഷ്ട്രീയത്തില്‍ താക്കറയോടൊപ്പം കരുത്തനാണ് ഇപ്പോള്‍ ഇടഞ്ഞു നില്ക്കുന്ന ഏകനാഥ് ഷിന്‍ഡെ.
താക്കറെ കുടുംബം അധികാരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പാരമ്പര്യം തുടര്‍ന്നിരുന്നെങ്കില്‍ 2019ല്‍ മുഖ്യമന്ത്രി പദവിയിലെത്തേണ്ടിയിരുന്നത് ഏകനാഥ് ഷിന്‍ഡയെയായിരുന്നു. ബിജെപിയുമായി 25 വര്‍ഷം നീണ്ട ബന്ധം സേന ഉപേക്ഷിഷിച്ചത് തെറ്റായ രാഷ്ട്രീയ നിലപാടാണെന്ന് തുറന്നു പറഞ്ഞ നേതാവാണ് ഷിന്‍ഡെ.
ഉദ്ധവ് താക്കറെ അധികാരത്തിലെത്തിയതുമുതല്‍ പാര്‍ട്ടിയിലും മന്ത്രിസഭയിലും തനിക്ക് വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ലന്ന് പരാതി ഷിന്‍ഡെയ്ക്കുണ്ടായിരുന്നു. ഇതിനായി അണികള്‍ അടക്കം ഉയര്‍ത്തി കാട്ടിയത് ഉദ്ധവിന്റെ മകന് ആദിത്യ താക്കറെയുടെ ഇടപെടലുകളായിരുന്നു. ശിവസേനയുടെ രാഹുല്‍ ഗാന്ധി എന്നുവരെ അദേഹത്തെ അണികള്‍ വിളിക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു.മകന്റെ വഴിവിട്ട നീക്കങ്ങള്‍ക്ക് പിന്തുണ നല്കിയ ധൃതരാഷ്ട്രറായും വിമതര്‍ താക്കറെ ഉപമിക്കുന്നുണ്ട്.
മന്ത്രിസഭയിലും പാര്‍ട്ടിയിലും ആദിത്യ രണ്ടാമനായി മാറിയപ്പോള്‍ മുതിര്‍ന്ന നേതാക്കളെയെല്ലാം പൂര്‍ണമായും വെട്ടിനിരത്തി. ശിവസേനയിലെ സുപ്രധാന തീരുമാനങ്ങളിലൊന്നും ഷിന്‍ഡെ പങ്കെടുപ്പിച്ചില്ല. സ്വന്തം തട്ടകമായ താണെയില്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പല്‍ സേന തനിച്ച് മല്‍സരിക്കണം എന്ന ഷിന്‍ഡെയുടെ നിര്‍ദേശവും ആദിത്യ താക്കറെ തള്ളിയതോടെയാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ന്നത്.
നിലവില്‍ ശിവസേന എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും ഏക്നാഥ് ഷിന്‍ഡെക്കൊപ്പമാണ്. ഇതോടെ പാര്‍ട്ടിയില്‍ ഉദ്ദവ് താക്കറെക്കുള്ള നിയന്ത്രണം നഷ്ടമായി. ശിവസേനയ്ക്ക് ആകെയുള്ള 56 എംഎല്‍എമാരില്‍ 35 പേരും ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ 16 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. അഞ്ച് എംഎല്‍എമാര്‍ ഒരു നിലപാടും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ശിവസേനയ്ക്കും മഹാ വികാസ് അഘാഡി സര്‍ക്കാരിനും വെല്ലുവിളി ഉയര്‍ത്തി ഇവര്‍ ഗുജറാത്തിലെ സൂറത്തിലുള്ള നക്ഷത്രഹോട്ടലില്‍ തങ്ങുകയാണ്.
2019 പൊതുതിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച ബിജെപിയും ശിവസേനയും തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപിയോട് വിലപേശിയിരുന്നു. എന്നാല്‍, ബിജെപി ഇതിന് വഴങ്ങാത്തതോടെ മുന്നണി വിടുകയും ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ മാറ്റിനിര്‍ത്തി ശിവസേന എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയുമായിരുന്നു. ശിവസേന 56, എന്‍സിപി 53, കോണ്‍ഗ്രസ് 44 എന്നിങ്ങനെയും സ്വതന്ത്രരും ചെറുപാര്‍ട്ടികളുമടക്കം 169 എംഎല്‍എമാരുടെ പിന്തുണയാണ് മഹാവികാസ് അഘാടിക്കുള്ളത്. ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്.
ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ
പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി
മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്
താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന് കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി
1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം
പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു