×
login
ഉദ്ദവ് താക്കറെയും കുടുംബവും 'വര്‍ഷ'യില്‍ കുടിയിറങ്ങി; മാതോശ്രീയിലേക്ക് ഒറ്റയ്ക്ക് മടക്കം; മുഖ്യമന്ത്രി സ്ഥാനവും ഉടന്‍ രാജിവെച്ചേക്കും

പാര്‍ട്ടിയുടെയും ശിവസൈനികരുടെയും നിലനില്‍പ്പിന് മഹാ വികാസ് അഘാഡിയില്‍ നിന്ന് പുറത്തുവരണമെന്ന് ഏക്‌നാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്.

മുംബൈ: മഹാ വികാസ് അഘാഡി സഖ്യം തകര്‍ന്നതോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു. 'വര്‍ഷ'യില്‍ നിന്നും ഉദ്ദവും മകനും ഭാര്യയും സ്വന്തം വസതിയായ മാതോശ്രീയിലേക്ക് മടങ്ങി. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വന്തം വാഹനത്തിലാണ് മുഖ്യമന്ത്രി മടങ്ങിയിരിക്കുന്നത്.  

പാര്‍ട്ടിയുടെയും ശിവസൈനികരുടെയും നിലനില്‍പ്പിന് മഹാ വികാസ് അഘാഡിയില്‍ നിന്ന് പുറത്തുവരണമെന്ന്  ഏക്‌നാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്.  


കഴിഞ്ഞ രണ്ടര വര്‍ഷമായി ശിവസേനയ്ക്ക് കഷ്ടപ്പാടുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ മറ്റു പാര്‍ട്ടികള്‍ക്ക് നേട്ടമുണ്ടായി. മറ്റു പാര്‍ട്ടികള്‍ കൂടുതല്‍ ശക്തിപ്രാപിച്ചപ്പോള്‍ സേന ദുര്‍ബലമായി. പാര്‍ട്ടിയെയും ശിവ സൈനികരെയും സംരക്ഷിക്കാന്‍ ഈ അസാധാരണമായ സഖ്യം ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മഹാരാഷ്ട്രയുടെ താല്‍പര്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഷിന്‍ഡെ ട്വിറ്ററില്‍ കുറിച്ചു.

ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ ശിവസേനയുടെ അവസാനവട്ട ശ്രമവും പാളിയിരുന്നു. അന്ത്യശാസനവുമായി അഞ്ച് മണിക്ക് ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗത്തിനില്ലെന്ന് ഏകനാഥ് ഷിന്‍ഡേ വ്യക്തമാക്കിയതോടെ യോഗം ഉപേക്ഷിക്കുകയായിരുന്നു.

  comment

  LATEST NEWS


  ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.