×
login
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഉടന്‍ ഒഴിയും; ഹിന്ദുത്വയില്‍ വിട്ടു വീഴ്ചയില്ല; സ്ഥാനം രാജിവെയ്ക്കാന്‍ തയാര്‍; വര്‍ഷയില്‍ നിന്ന് തോറ്റിറങ്ങി ഉദ്ദവ്

ഹിന്ദുത്വയില്‍ വിട്ടു വീഴ്ചയില്ല. അതിനായി താന്‍ പൊരുതുമെന്നും അദേഹം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തോട് ആര്‍ത്തിയില്ല. ശരത് പവാറും സോണിയ ഗാന്ധിയുമാണ് തന്നെ മുഖ്യമന്ത്രി പദത്തിലേക്ക് ക്ഷണിച്ചത്. ചിലര്‍ക്ക് എന്നെ ഇപ്പോള്‍ ആവശ്യമില്ലെന്നും ഉദ്ദവ് പറഞ്ഞു.

മുംബൈ:മഹാരാഷ്ട്രയില്‍ മഹാവികാസ് അഖാഡി സര്‍ക്കാര്‍ വീണു. മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുമെന്ന് ഉദ്ദവ് താക്കറെ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വര്‍ഷ  ഉടന്‍ ഒഴിയാമെന്നും അദേഹം പറഞ്ഞു. ഹിന്ദുത്വയില്‍ വിട്ടു വീഴ്ചയില്ല. അതിനായി താന്‍ പൊരുതുമെന്നും അദേഹം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തോട് ആര്‍ത്തിയില്ല. ശരത് പവാറും സോണിയ ഗാന്ധിയുമാണ് തന്നെ മുഖ്യമന്ത്രി പദത്തിലേക്ക് ക്ഷണിച്ചത്. ചിലര്‍ക്ക് എന്നെ ഇപ്പോള്‍ ആവശ്യമില്ലെന്നും ഉദ്ദവ് പറഞ്ഞു.  

മഹാരാഷ്ട്ര വിട്ട ശിവസേന എംഎല്‍എമാര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിയുമായി ശിവസേന രംഗത്തെത്തിയിരുന്നു. എന്നാല്‍, ഒരു എംഎല്‍എമാര്‍ പോലും തിരിച്ച് എത്താന്‍ തയാറായില്ല.  ഇതോടെയാണ് ഉദ്ദവ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ തയാറായത്.  ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന ആരോപിച്ചാണ് ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്ര വിട്ടത്.  


എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും ഷിന്‍ഡെയ്‌ക്കൊപ്പമുള്ളത് കൊണ്ട് തന്നെ മഹാവികാസ് അഖാഡി സര്‍ക്കാരിന് കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. ഇതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഉടന്‍ രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്.  

സര്‍ക്കാരിന്റെ ഭൂരിപക്ഷം തുലാസിലായതോടെ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഉദ്ധവ് താക്കറെ എംഎല്‍എമാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഉദ്ധവിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓണ്‍ലൈനായാണ് അദ്ദേഹം മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ സംസ്ഥാനത്ത് തിരിച്ചെത്തണം. അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നാണ് യോഗത്തില്‍ ഉദ്ധവ് താക്കീത് നല്‍കിയിരിക്കുന്നത്.  

നിലവില്‍ നിയമസഭ പിരിച്ചു വിടുന്ന തരത്തിലേക്കാണ് നീക്കമെന്ന് വിമത എംഎല്‍എമാര്‍ക്ക് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവത്ത് അറിയിച്ചു. ഇത്തരത്തില്‍ നിയമസഭ പിരിച്ചുവിട്ടാല്‍ വരാന്‍ പോകുന്ന ബദല്‍ സര്‍ക്കാരില്‍ മന്ത്രിമാരാകാനോ എംഎല്‍എമാരാകാനോ സാധിക്കില്ലെന്നും സഞ്ജയ് റാവത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

  comment

  LATEST NEWS


  തമിഴ് നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ച ഡിഎംകെ എംപി എ.രാജ ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് അണ്ണാമലൈ


  വാജ്‌പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്‍കാന്‍ ഉമാഭാരതിയും ക്ഷണിച്ചു


  ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.