നാസിക്കിലെ ത്രിംബകേശ്വര ക്ഷേത്രത്തില്‍(ത്രൈയംബകേശ്വരക്ഷേത്രം) മറ്റൊരു മതത്തില്‍പ്പെട്ട സംഘം പച്ചക്കൊടികളുമായി അതിക്രമിച്ച് കയറി ആരാധന നടത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം പുകയുന്നു. ഇല്ലാത്ത ആചാരത്തിന്‍റെ പേരിലാണ് മറ്റൊരു മതത്തില്‍പ്പെട്ടവര്‍ ക്ഷേത്രത്തിന് അകത്ത് തള്ളിക്കയറാന്‍ ശ്രമിച്ചതെന്ന് ഹിന്ദു വിശ്വാസികള്‍ പറയുന്നു.
നാസിക്ക് :നാസിക്കിലെ ത്രിംബകേശ്വര ക്ഷേത്രത്തില്‍(ത്രൈയംബകേശ്വരക്ഷേത്രം) മറ്റൊരു മതത്തില്‍പ്പെട്ട സംഘം പച്ചക്കൊടികളുമായി അതിക്രമിച്ച് കയറി ആരാധന നടത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം പുകയുന്നു. ഇല്ലാത്ത ആചാരത്തിന്‍റെ പേരിലാണ് മറ്റൊരു മതത്തില്‍പ്പെട്ടവര്‍ ക്ഷേത്രത്തിന് അകത്ത് തള്ളിക്കയറാന്‍ ശ്രമിച്ചതെന്ന് ഹിന്ദു വിശ്വാസികള്‍ പറയുന്നു.
മെയ് 13നാണ് അന്യമതസ്ഥരായ ഒരു സംഘം ക്ഷേത്രത്തിനുള്ളില്‍ കയറാനെത്തിയത്. ഇതിനെതിരെ ക്ഷേത്രസമിതി പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു.ഈ കേസില്‍ ക്ഷേത്രപരിശുദ്ധ കളങ്കപ്പെടുത്തിയതിന് നാല് പേര്‍ക്കെതിരെ കേസെടുത്തു. മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം ഒരു പ്രത്യേക അന്വേഷണസംഘം ഇക്കാര്യം അന്വേഷിച്ചുവരികയാണ്.
ഇങ്ങിനെ അന്യമതസ്ഥരുടെ ഒരു ആരാധനാക്രമം ഈ ക്ഷേത്രത്തില്‍ നിലനില്‍ക്കുന്നില്ലെന്ന് ബിജെപി എംഎല്‍എ നിതേഷ് റാണെ പറഞ്ഞു. ചന്ദനമേറ്റിയുള്ള പദയാത്രയ്ക്ക് ശേഷം ധൂപം സമര്‍പ്പിക്കുന്ന ഒരു ആരാധനാക്രമവും ത്രിംബകേശ്വരക്ഷേത്രത്തിലില്ലെന്ന് ക്ഷേത്ര ട്രസ്റ്റികളും പ്രദേശവാസികളും പറഞ്ഞതായി നിതേഷ് കുമാര്‍ റാണെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
"ഹിന്ദുക്കളുടെ പ്രതിച്ഛായ മെയ് 13ന് നടന്ന സംഭവത്തിന് ശേഷം ഉലഞ്ഞു. ചില ആളുകള്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വരിയില്‍ നിന്ന് ക്ഷേത്രത്തില്‍ തൊഴുന്നതിന് എതിര്‍പ്പില്ല. പക്ഷെ മെയ് 13ന് പച്ചക്കൊടികളുമായി ഒരു സംഘം യുവാക്കള്‍ ക്ഷേത്രത്തിലേക്ക് തള്ളിക്കയറിയറാന്‍ ശ്രമിച്ചത് നല്ല ഉദ്ദേശ്യത്തോടെയല്ല."- നിതേഷ് കുമാര്‍ റാണെ പറഞ്ഞു.
ഈ യുവാക്കളുടെ സംഘം ക്ഷേത്രത്തിലെത്തിയ ശേഷം അവിടെ ധൂപം വീശുന്ന ചടങ്ങ് നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് ദശകങ്ങളായി നടന്നുവരുന്ന ആചാരമാണെന്നും അവര്‍ വാദിച്ചു. എന്നാല്‍ അവരുടെ അപേക്ഷ ക്ഷേത്രം അധികൃതര്‍ നിഷേധിച്ചപ്പോള്‍ അവര്‍ മടങ്ങിപ്പോവുകയായിരുന്നു.
ശിവഭഗവാന്‍റെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ ത്രിംബകേശ്വര ക്ഷേത്രത്തില്‍ ഹിന്ദുക്കളെ മാത്രമേ പ്രവേശിപ്പിക്കാറുള്ളൂ എന്നും ക്ഷേത്ര നടത്തിപ്പ് കമ്മിറ്റി പറയുന്നു.
ഉദ്ധവ് വിഭാഗം ശിവസേനയുടെ നേതാവ് സഞ്ജയ് റാവുത്ത് ഇക്കാര്യത്തില്‍ ധൂപം ഉഴിയാന്‍ വന്ന സംഘത്തിനെ അനുകൂലിക്കുകയാണ്. 100 വര്‍ഷമായി നടന്നുവരുന്ന ആചാരമാണ് അന്യമതത്തില്‍പ്പെട്ടവര്‍ ധൂപം ഉഴിയുന്ന ചടങ്ങെന്നാണ് സഞ്ജയ് റാവുത്ത് അഭിപ്രായപ്പെടുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇങ്ങിനെ ഒരു ആചാരം നിലനില്‍ക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മുടക്കാന്‍ പാടില്ലെന്ന് രാജ് താക്കറെയും പറയുന്നു.
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി
യോഗത്തിനില്ലെന്ന് ഖാര്‍ഗെയും സ്റ്റാലിനും; കല്ലുകടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ചു
സമ്പര്‍ക്ക് കാ സമര്ത്ഥന് കോഴിക്കോട്ട് തുടക്കം
സുമേഷിന് ജന്മനാടിന്റ അന്ത്യാഞ്ജലി
സുമേഷ് വധം സിപിഎം ആസൂത്രണം ചെയ്തത്: പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി