ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്ത നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെയ്ക്കെതിരെ പൊതുപ്രസ്താവനകള്‍ നടത്തില്ലെന്ന് കോടതിയ്ക്ക് നല്കിയ വാഗ്ദാനം മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് ലംഘിച്ചെന്ന് ബോംബെ ഹൈക്കോടതി.
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്ത നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെയ്ക്കെതിരെ പൊതുപ്രസ്താവനകള്‍ നടത്തില്ലെന്ന് കോടതിയ്ക്ക് നല്കിയ വാഗ്ദാനം മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് ലംഘിച്ചെന്ന് ബോംബെ ഹൈക്കോടതി.
താങ്കള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കണമെങ്കില്‍ അതിന്റെ കാരണങ്ങള്‍ ബോധിപ്പിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി ചൊവ്വാഴ്ച എന്‍സിപി നേതാവ് കൂടിയായ നവാബ് മാലിക്കിനോട് ആവശ്യപ്പെട്ടു. മനപ്പൂര്‍വ്വമാണ് കോടതിക്ക് മുന്‍പാകെ നല്കിയ ഉറപ്പ് നവാബ് മാലിക്ക് ലംഘിച്ചതെന്നും ബോംബെഹൈക്കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ കതാവാലയും മാധവ് ജാംദാറും അംഗങ്ങളായ ബോംബെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് സമീര്‍ വാങ്കഡെയുടെ അച്ഛന് ധ്യാന്‍ദേവ് വാങ്കഡെ നല്കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു. കോടതിക്ക് ഉറപ്പു നല്‍കിയെങ്കിലും നവാബ് മാലിക്ക് ധ്യാന്‍ദേവിന്റെ മകന് സമീര്‍ വാങ്കഡെയ്ക്കെതിരെ തുടര്‍ച്ചയായി പൊതുപ്രസ്താവനകള്‍ നടത്തുകയായിരുന്നു നവാബ് മാലിക്കെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു.
പ്രാദേശിക പത്രങ്ങള്‍ക്ക് നവാബ് മാലിക്ക് നല്കിയ അഭിമുഖത്തിന്റെ ഭാഗങ്ങളും കോടതിയില്‍ വാങ്കഡെയുടെ അഭിഭാഷകന് ബിരേന്ദ്ര സറഫ് സമര്‍പ്പിച്ചു. ഈ അഭിമുഖത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണെന്നും അഭിഭാഷകന് വാദിച്ചു. തന്റെ സ്വന്തം നിലയിലാണ് മാലിക്ക് ഇത്തരം പ്രസ്താവനകള്‍ നടത്തിയതെന്നും അഭിഭാഷകന് വാദിച്ചു.
'മാലിക്ക് കോടതിയുടെ ഉത്തരവിനെ മറികടന്നു. കേസില്‍ പ്രതിയായ നവാബ് മാലിക്കിനെതിരെ നടപടി എടുക്കാതിരിക്കണമെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കണം.,' ബോംബെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഇനി ഡിസംബര്‍ 10ന് കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കും. നവമ്പര്‍ 29നാണ് ഈ വിഷയത്തില്‍ പ്രസ്താവനകള്‍ നടത്തരുതെന്ന് കോടതി മാലിക്കിനോട് നിര്‍ദേശിച്ചിരുന്നത്. അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതിന് 1.25 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പട്ടാണ് ധ്യാന്‍ദേവ് വാങ്കഡെ കേസ് ഫയല്‍ ചെയ്തത്. ട്വിറ്ററില്‍ സമീര്‍ വാങ്കഡെയുടെ ജാതി സര്‍ട്ടിഫിക്കറ്റ് പ്രചരിപ്പിച്ചതും അച്ഛന് മുസ്ലീമായിരുന്നിട്ടും ജോലികിട്ടാന്‍ പിന്നാക്കജാതിയില്‍പ്പെട്ട വ്യക്തിയായി നടിച്ചുവെന്നും മാലിക്ക് ആരോപിച്ചിരുന്നു.
നാറ്റോയില്‍ ചേരാനൊരുങ്ങി സ്വീഡനും ഫിന്‍ലാന്‍ഡും
ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്