login
മമത ബാനര്‍ജിയുടെ വിവാഹം ഞായറാഴ്ച; വരന്‍ സോഷ്യലിസം; ചടങ്ങുകള്‍ മാര്‍ക്സിസത്തിന്റെയും ലെനിനിസത്തിന്റെയും സാന്നിധ്യത്തില്‍

1991 ല്‍ സോവിയറ്റ് യൂണിയന്‍ പിരിഞ്ഞപ്പോള്‍ കമ്മ്യൂണിസം അവസാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നപ്പോള്‍ എ. മോഹന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു, എന്റെ ആദ്യത്തെ കുട്ടിക്ക് ഒരു മകനാണെങ്കില്‍ കമ്മ്യൂണിസം എന്ന് പേരിടാന്‍ ഞാന്‍ തീരുമാനിച്ചു.

 ചെന്നൈ: മാര്‍ക്സിസത്തിന്റെയും ലെനിനിസത്തിന്റെയും സാന്നിധ്യത്തില്‍ മമത ബാനര്‍ജി സോഷ്യലിസത്തെ കല്യാണം കഴിക്കുകയാണ്. ഞായറാഴ്ചയാണ് വിവാഹം. പേരുകളെല്ലാം കൗതുകമാകുന്ന ഈ വിവാഹം തമിഴ്നാട്ടിലെ സേലം ജില്ലയിലാണ്. ജൂണ്‍ 13 ന് രാവിലെ 7 മണിയോടെ സേലം ജില്ലാ സിപിഎം യൂണിറ്റ് സെക്രട്ടറി എ മോഹന്റെ മകന്‍ എ എം സോഷ്യലിസം, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെ പളനിസാമിയുടെ മകളായ മമത ബാനര്‍ജിയെ വിവാഹം കഴിക്കുന്നത്. വരന്റെ സഹോദരന്‍മാരായ കമ്മ്യൂണിസം, ലെനിനിസം എന്നിവയുടെ സാന്നിധ്യത്തിലാണ് സോഷ്യലിസം മമത ബാനര്‍ജിയെ താലി ചാര്‍ത്തുന്നത്. 

ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദധാരിയാണ് മമത ബാനര്‍ജി. അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നതിന് മുമ്പ് ഒരു കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമായിരുന്ന ഫയര്‍ബ്രാന്‍ഡ് പശ്ചിമ ബംഗാള്‍ രാഷ്ട്രീയക്കാരിയോടുള്ള ആരാധനമൂത്താണ് പിതാവ് മകള്‍ക്ക് മമത ബാനര്‍ജി എന്ന പേരു നല്‍കിയത്. 1991 ല്‍ സോവിയറ്റ് യൂണിയന്‍ പിരിഞ്ഞപ്പോള്‍ കമ്മ്യൂണിസം അവസാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നപ്പോള്‍ എ. മോഹന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു, എന്റെ ആദ്യത്തെ കുട്ടിക്ക് ഒരു മകനാണെങ്കില്‍ കമ്മ്യൂണിസം എന്ന് പേരിടാന്‍ ഞാന്‍ തീരുമാനിച്ചു. ലെനിന്റെ സ്മരണയ്ക്കായി എന്റെ രണ്ടാമത്തെ മകന് ലെനിനിസം എന്ന് പേരിട്ടു. കമ്യൂണിസം നിലനില്‍ക്കാന്‍ സോഷ്യലിസം ആവശ്യമായിരുന്നെന്നും മൂന്നാമത്തെ മകന് സോഷ്യലിസം എന്ന് പേര് നല്‍കുകയായിരുന്നെന്നും മോഹന്‍. 

പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ത്ഥിയായി 2016 ല്‍ മോഹന്‍ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മൂന്ന് മക്കളും പിതാവിനായി പ്രചാരത്തിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് മക്കളുടെ വ്യക്തിത്വം വെളിപ്പെടുത്തിയോതെടെയാണ് ഇവരുടെ പേരുകള്‍ മാധ്യമശ്രദ്ധ നേടിയത. കമ്മ്യൂണിസം പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ്, സഹോദരങ്ങളായ സോഷ്യലിസം, ലെനിനിസം എന്നിവ സേലത്ത് ഒരു വെള്ളി ആഭരണ നിര്‍മ്മാണ യൂണിറ്റ് നടത്തുന്നു. മൂന്ന് സഹോദരങ്ങളില്‍ ഏറ്റവും ഇളയവനാണ് സോഷ്യലിസം. കമ്മ്യൂണിസവും ലെനിനിസവും വിവാഹിതരാണ് കമ്യൂണിസത്തിന് മാര്‍ക്‌സിസം എന്നൊരു മകനുണ്ട്.

  comment

  LATEST NEWS


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്


  ജനീവയില്‍ നിര്‍ണ്ണായക ഉച്ചകോടി: ജോ ബൈഡനും വ്‌ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച തുടങ്ങി


  തയ് വാന് മുകളില്‍ 28 യുദ്ധവിമാനങ്ങള്‍ പറത്തി ചൈനയുടെ മുന്നറിയിപ്പ്


  ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുമ്പോള്‍ ആരാധനാലയങ്ങള്‍ മാത്രം എന്തിന് വിലക്ക്; നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് കെ സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.