×
login
ഭവാനിപൂരിൽ മമത വിയർക്കുന്നു; മമതയുടെ മസ്ജിദ്സന്ദര്‍ശനം ‍ഇതിന് തെളിവ്: അമിത് മാളവ്യ

പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പ് ആഗതമാകുന്ന ഭവാനിപൂരിൽ മുഖ്യ​മന്ത്രി മമത ബാനർജി വിയർക്കുകയാണെന്ന്​ പരിഹസിച്ച് ബി.ജെ.പി നേതാവ്​ അമിത്​ മാളവ്യ. മമതയുടെ മസ്​ജിദ്​ സന്ദർശനത്തിലാണ് മാളവ്യ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത് .

മസ്ജിദില്‍ പ്രാര്‍ഥനയില്‍ മമത; ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍ (വലത്ത്)

ന്യൂദൽഹി: പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പ് ആഗതമാകുന്ന ഭവാനിപൂരിൽ മുഖ്യ​മന്ത്രി മമത ബാനർജി വിയർക്കുകയാണെന്ന്​ പരിഹസിച്ച് ബി.ജെ.പി നേതാവ്​ അമിത്​ മാളവ്യ. മമതയുടെ മസ്​ജിദ്​ സന്ദർശനത്തിലാണ് മാളവ്യ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത് .

ഭവാനിപൂരിൽ തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമെന്ന ഭയമാണ്​ മമതയുടെ മസ്​ജിദ്​ സന്ദർശനത്തിന്​ പിന്നിലെന്നാണ്​ അമിത്​ മാളവ്യയുടെ ആരോപണം . ‘നിങ്ങൾ ഭവാനിപൂരിൽ മത്സരമില്ലെന്ന്​ കരുതിയോ? മമത ബാനർജി വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണോ? മറന്നേക്കൂ. അവർ (മമത ബാനർജി) വിയർക്കുകയാണ്​. സോല അന മസ്​ജിദിലേക്കുള്ള ഈ സന്ദർശനം ‘പെട്ടന്നുള്ളതല്ല’, വാർഡ്​ 77ൽ നിന്ന്​ വോട്ട്​ തേടാനുള്ള ആസൂത്രിത സന്ദർശനമാണ്​. അടുത്ത ദിവസങ്ങളിൽ അവൾ ബൂത്തിൽനിന്ന്​ ബൂത്തുകളിലെത്തും’ -അമിത്​ മാളവ്യ ട്വീറ്റ്​ ചെയ്​തു.

വെള്ളിയാഴ്ച മമത ബാനർജി ഭവാനിപൂരിൽ മത്സരത്തിന്​ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. മമതയുടെ എതിർ പാർട്ടിക്കാരിയായ പ്രിയങ്ക ടിബ്രേവാൾ തിങ്കളാഴ്ചയും നാമനിർദേശ പത്രിക നൽകിയിരുന്നു. റെക്കോഡ്​ വിജയം കൊയ്യുകയെന്ന ലക്ഷ്യത്തിലാണ്​ മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകരും.അതേ സമയം ഭവാനിപ്പൂരില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസമാണ് ബിജെപിയ്ക്ക്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയം ഏറ്റുവാങ്ങിയിരുന്നു.  

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൃണമൂല്‍ നടത്തിയ നരനായാട്ടിനെതിരെ നീതി തേടിയായിരിക്കും അഡ്വക്കേറ്റായ പ്രിയങ്കയുടെ പോരാട്ടം. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി കൂടുംബങ്ങള്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ മമതയുടെ സര്‍ക്കാരിനെതിരെ പൊതുതാല്‍പര്യഹര്‍ജി നല്‍കി ബിജെപിക്ക് അനുകൂല വിധി നേടിക്കൊടുത്ത അഭിഭാഷക കൂടിയാണ് 40 കാരിയായ പ്രിയങ്ക ടിബ്രെവാള്‍. ഈ കേസില്‍ കല്‍ക്കത്ത ഹൈക്കോടതി സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത് പ്രിയങ്കയുടെ കോടതിയിലെ പ്രകടനത്തിന്‍റെ ഫലമായാണ്. തൃണമൂല്‍ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി കുടുംബങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടത്തിയ അഴിഞ്ഞാട്ടമാണ് പ്രിയങ്ക ടിബ്രെവാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുന്നത്.  

നിരവധി ബിജെപി കുടുംബങ്ങള്‍ക്ക് അന്ന് തൃണമൂല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ നാടിവിട്ടോടിപ്പോകേണ്ടിവന്നു. പലരും അസമിലാണ് അഭയം തേടിയത്. രണ്ട് ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി. ബംഗാള്‍ ഗവര്‍ണര്‍ ഇതിനെതിരെ രൂക്ഷമായാണ് മമതയ്ക്കെതിരെ പ്രതികരിച്ചത്.  

സപ്തംബര്‍ 30നാണ് ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 3ന് വോട്ടെണ്ണും.

  comment

  LATEST NEWS


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


  കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


  മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.