login
മുസ്ലീം മതവിഭാഗം ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന പ്രസംഗം; മമതാ ബാനര്‍ജി‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; 48 മണിക്കൂറിനകം വിശദീകരണം നല്‍കണം

ഹൂഗ്ലി ജില്ലയിലെ താരകേശ്വറില്‍ വെച്ച് നടന്ന റാലിക്കിടെയാണ് മമത വര്‍ഗീയത നിറഞ്ഞ പരാമര്‍ശം നടത്തിയത്.

കൊല്‍ക്കത്ത: ബംഗാളില്‍ മുസ്ലീം വിഭാഗം ബിജെപ്പിക്കെതിരെ വോട്ട് ചെയ്യണമെന്ന് പ്രഖ്യാപിച്ച മമതാ ബാനര്‍ജിയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിഷയത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ മമതയോട് ആവശ്യപ്പെട്ടു.  ബിജെപി നല്‍കിയ പാരാതിടെ തുടര്‍ന്നാണ് നടപടി.  

ഹൂഗ്ലി ജില്ലയിലെ താരകേശ്വറില്‍ വെച്ച് നടന്ന റാലിക്കിടെയാണ് മമത വര്‍ഗീയത നിറഞ്ഞ പരാമര്‍ശം നടത്തിയത്. മുസ്ലീം വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്യരുത്. പണം വാങ്ങി നിങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന പിശാചിന്റെ വാക്ക് കേട്ട് ന്യൂനപക്ഷ വോട്ടുകള്‍ ഭാഗം  വെയ്ക്കരുത്.ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി നല്‍കിയ പണവുമായി സിപിഐഎമ്മിന്റെ സഖാക്കന്മാര്‍ നടക്കുകയാണെന്നുമായിരുന്നു മമതയുടെ പരാമര്‍ശം. വിഷയത്തില്‍ കേന്ദ്രമന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.  

വിവാദ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് 27 ശതമാനത്തോളം മുസ്ലീം മതവിഭാഗമാണ്. ഇവരുടെ വോട്ട് കാലാകാലങ്ങളായി ലഭിച്ചിരുന്നത് ത്രിണമൂലിനായിരുന്നു. ഈ വോട്ടുകളില്‍ ബിജെപിയും കടന്നുകയറി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മമതയുടെ വര്‍ഗീയ പ്രചരണം.

 

  comment

  LATEST NEWS


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു


  തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി


  വാഹനങ്ങള്‍ക്ക് ഇനി താത്കാലിക രജിസ്‌ട്രേഷന്‍ ഇല്ല; ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നേരിട്ട് നിരത്തിലേക്ക്; പൂര്‍ണവിവരങ്ങള്‍ ഇങ്ങനെ


  സൊണറില കാഞ്ഞിലശ്ശേരിയന്‍സിസ്; കേരളത്തില്‍ നിന്ന് ഒരു പുതിയ സസ്യം


  ഉത്തർപ്രദേശിൽ ഞായറാഴ്ച ലോക്ഡൗണ്‍; മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് കനത്ത പിഴ, പ്രയാഗ് മെഡിക്കല്‍ കോളേജ് പ്രത്യേക കൊവിഡ് ആശുപത്രിയാവും


  കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ആശുപതിയിലേക്ക് മാറ്റി


  ട്രാക്റ്റര്‍ ഓടിച്ച രാഗേഷിനേയും ടിവിയിലെ സ്ഥിരം മുഖം റഹീമിനേയും വെട്ടി; ബ്രിട്ടാസ്, ശിവദാസന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ തെളിയുന്നത് പിണറായി അപ്രമാദിത്വം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.