നന്ദിഗ്രാമില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു സുവേന്ദു അധികാരിയുടെ ചോദ്യം. എങ്കില്‍ താന്‍ അവരെ തോല്പിക്കും എന്നും സുവേന്ദു അധികാരി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഈ വെല്ലുവിളിയാണ് വെള്ളിയാഴ്ച മമത ഏറ്റെടുത്തത്. എന്നാല്‍ നന്ദിഗ്രാം മമതയുടെ വാട്ടര്‍ ലൂ ആയി മാറുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കൊല്‍ക്കൊത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് മാറിയ മമതയുടെ അരുമശിഷ്യനായിരുന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച് മമത നന്ദിഗ്രാമില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.
നന്ദിഗ്രാമില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു സുവേന്ദു അധികാരിയുടെ ചോദ്യം. എങ്കില്‍ താന്‍ അവരെ തോല്പിക്കും എന്നും സുവേന്ദു അധികാരി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഈ വെല്ലുവിളിയാണ് വെള്ളിയാഴ്ച മമത ഏറ്റെടുത്തത്. എന്നാല്‍ നന്ദിഗ്രാം മമതയുടെ വാട്ടര്‍ ലൂ ആയി മാറുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇതോടെ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയാകെ ഉറ്റുനോക്കുന്ന സീറ്റായി നന്ദിഗ്രാം മാറും. ഇവിടെ വിജയിച്ചില്ലെങ്കില്‍ രാഷ്ടീയം ഉപേക്ഷിക്കമെന്നായിരുന്നു സുവേന്ദു അധികാരിയുടെ പ്രഖ്യാപനം.
താന്‍ എപ്പോഴും നന്ദിഗ്രാമില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാറുള്ളതെന്നും തന്നെ സംബന്ധിച്ചിടത്തോളം അത് ഭാഗ്യസ്ഥലമാണെന്നും മമത പറയുന്നു. ബിജെപി തന്നെ നന്ദിഗ്രാമില്‍ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയാല്‍ മമതയെ 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനെങ്കിലും തോല്പിക്കുമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ താന്‍ രാഷ്ട്രീയം വിടുമെന്നുമായിരുന്നു സുവേന്ദു അധികാരിയുടെ വെല്ലുവിളി.
നന്ദിഗ്രാമിലെ ടാറ്റയുടെ ഫാക്ടറിക്കെതിരെ സമരം ചെയ്തുകൊണ്ടാണ് മമത ബംഗാളില്‍ അധികാരം പിടിക്കുന്നത്. ഈ സ്ഥലത്തിന്റെ സവിശേഷത കണക്കിലെടുത്താണ് ഇതേ മണ്ഡലത്തിലൂടെ തന്നെ മമതയെ അധികാരത്തില്‍ നിന്നും വലിച്ചെറിയാന്‍ സുവേന്ദു അധികാരി ശ്രമിക്കുന്നത്. 34 വര്‍ഷത്തെ ഇടതുഭരണമാണ് നന്ദിഗ്രാമത്തിലെ സമരത്തിലൂടെ മമത തൂത്തെറിഞ്ഞത്. അന്ന് നന്ദിഗ്രാമിലെ സമരത്തിന്റെ മുഖമായിരുന്നു സുവേന്ദു അധികാരി.
മമത കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ സീറ്റ് ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും ഇതില്‍ അന്തിമതീരുമാനമായിട്ടില്ല. സാധ്യമായാല്‍ തന്റെ സിറ്റിംഗ് സീറ്റായ ഭവാനിപ്പൂരില്‍ കൂടി മത്സരിക്കുമെന്ന് മമത പറഞ്ഞു.
കേരളത്തില്‍ വാക്സിനേഷന് മന്ദഗതിയില്‍; സ്റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്സിന്; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം
ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം
രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍
പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്
'ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് വേണ്ട; നഴ്സറി മുതലുള്ള എല്ലാ സ്കൂളുകളും തുറക്കും'; കൊറോണയെ വാക്സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍
അഥര്‍വ്വവേദ ഭൈഷജ്യയജ്ഞം; അഹല്യയില്‍ യാഗശാല ഉണര്‍ന്നു
'അപ്ന ബൂത്ത് കൊറോണ മുക്ത്'; ഓരോ ബൂത്തും കോവിഡ് മുക്തമാക്കാനുള്ള പ്രചാരണത്തിന് ബിജെപി, നിര്‍ദേശം നല്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ
സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ക്രൈംബ്രാഞ്ച് കള്ളം പറഞ്ഞു, വ്യാജ രേഖ നല്കി; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കും
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കര്‍ഷക സമരത്തില്‍ മഞ്ഞുരുകുന്നു; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാര്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച
യോഗിയുടെ ഭരണത്തില്‍ യുപി രാജ്യത്തെ വലിയ സാമ്പത്തിക ശക്തിയായി; തൊഴിലില്ലായ്മ കുത്തനെ കുറഞ്ഞു; ആളോഹരി വരുമാനം ഇരട്ടിയായി; റിപ്പോര്‍ട്ട് പുറത്ത്
രാജ്യത്തിന്റെ ദേശീയതയും പ്രതിഭയും ലോകത്തിന് മനസിലായി; രണ്ടു മേയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ തയാറെന്നു മോദി; വാക്സിനേഷനു തുടക്കം
എക്സിറ്റ് പോളുകള്‍ പൊള്ളയായി; ബീഹാറില്‍ ബിജെപിയുടെ തേരോട്ടം; ഏറ്റവും വലിയ ഒറ്റകക്ഷിയിലേക്ക്; എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്
വാക്സിന് വിതരണ അനുമതിയില്‍ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന; കോവാക്സിന് അനുമതി നല്‍കിയത് അപക്വം, കേന്ദ്രം വിശദീകരണം നല്‍കണമെന്ന് വിമര്‍ശനവുമായി തരൂര്‍
ഡ്രാഗണ്‍ ഫ്രൂട്ട് ഗുജറാത്തില്‍ ഇനി കമലം എന്നറിയപ്പെടും; പേര് മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് സര്‍ക്കാര്‍