login
ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി‍ പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ

കുടുതല്‍ മരുന്നുകള്‍ക്കും വാക്‌സിനുകള്‍ക്കും വേണ്ടിയാണ് സഹായം അഭ്യര്‍ഥിച്ചത്.

ന്യൂദല്‍ഹി: പശ്ചിമബംഗാളില്‍ കോവിഡ് കേസുകളും മരണങ്ങളും ഉയരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമീപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കുടുതല്‍ മരുന്നുകള്‍ക്കും വാക്‌സിനുകള്‍ക്കും വേണ്ടിയാണ് സഹായം അഭ്യര്‍ഥിച്ചത്. സംസ്ഥാനത്തെ കോവിഡ് വ്യാപനം തടയാന്‍ വിപുലമായ ക്രമീകരണങ്ങളൊരുക്കാനും മമത ഉന്നത ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. 

വിശദമായ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ചീഫ് സെക്രട്ടറി വാര്‍ത്താസമ്മേളനം വിളിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കി. 'ഇന്ത്യയിലൂടനീളം കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതിനിടെ, ജനങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളു. ബംഗാള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. അധികമായി ആവശ്യമുള്ള മരുന്നുകള്‍ക്കും വാക്‌സിനുകള്‍ക്കും പ്രധാനമന്ത്രിയെ സമീപിച്ചിട്ടുണ്ട്'- മമത ബാനര്‍ജി പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമതാ ബാനര്‍ജി ഇനി കൊല്‍ക്കത്തയില്‍ പ്രചാരണം നടത്തില്ലെന്ന് ടിഎംസി എംപി ഡെറെക് ഒബ്രിയന്‍ പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.  

    comment

    LATEST NEWS


    നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


    'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


    തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


    മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


    മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


    വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


    സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


    പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.