login
ബംഗാളിൽ തൃണമൂൽ പ്രവർത്തകരുടെ അക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ച രൂപഗാംഗുലി‍, വാനതി ശ്രീനിവാസന്‍, അഗ്നിമിത്ര പോള്‍‍ എന്നിവര്‍ അറസ്റ്റിൽ

കൊൽക്കത്തയിലെ മയോ റോഡ് ക്രോസിംഗിലെ ഗാന്ധി മൂർത്തിയിൽ സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് രാജ്യസഭാ എംപി രൂപ ഗാംഗുലി, അസൻസോൾ എം‌എൽ‌എ അഗ്നിമിത്ര പോൾ, കോയമ്പത്തൂർ (സൗത്ത്) എം‌എൽ‌എ വാനതി ശ്രീനിവാസൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

കൊൽക്കത്ത : ബംഗാളിൽ തൃണമൂൽ പ്രവർത്തകരുടെ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ച  രൂപഗാംഗുലി, വാനതി ശ്രീനിവാസന്‍, അഗ്നിമിത്ര പോള്‍  എന്നിവരെ നാടകീയമായി മമതയുടെ പൊലീസ് അറസ്റ്റ് ചെയ്തു.  

കൊൽക്കത്തയിലെ മയോ റോഡ് ക്രോസിംഗിലെ ഗാന്ധി മൂർത്തിയിൽ സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് രാജ്യസഭാ എംപി രൂപ ഗാംഗുലി, അസൻസോൾ എം‌എൽ‌എ അഗ്നിമിത്ര പോൾ, കോയമ്പത്തൂർ (സൗത്ത്) എം‌എൽ‌എ വാനതി ശ്രീനിവാസൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഭരണകൂടം നിശ്ചയിച്ച പ്രോട്ടോക്കോൾ പ്രകാരം 8 പേർ മാത്രമാണ് ഗാന്ധി മൂർത്തിക്ക് സമീപം പ്രതിഷേധ പ്രകടനത്തിനെത്തിയത് .  മമത സര്‍ക്കാര്‍ 20 പേര്‍ക്ക് വരെ പ്രതിഷേധിക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാൽ അതിനാടകീയമായി  ഇവരെ അറസ്റ്റ് ചെയ്ത് ലാൽ ബസാർ സെൻട്രൽ ജയിലിലേക്ക് മാറ്റി.  

പശ്ചിമ ബംഗാളിൽ  തൃണമൂൽ ഗുണ്ടകൾ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും 14 പേരെ കൊലപ്പെടുത്തുകയും വീടുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതിനെതിരെ  ബിജെപി വനിതാ നേതാക്കള്‍ മുദ്രാവാക്യങ്ങൾ മുഴക്കി. പ്രോട്ടോക്കോൾ ലംഘിച്ചതിനല്ല പ്രതിഷേധിക്കുന്നതിൽ നിന്ന് തടയാനാണ് അവർ ഞങ്ങളെ അറസ്റ്റ് ചെയ്തത് – അഗ്നിമിത്ര പോൾ പറഞ്ഞു.

ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.  പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ ദേശീയ വനിതാ കമ്മീഷൻ മേധാവി രേഖ ശർമയ്ക്കും ബംഗാളിൽ താമസിക്കാൻ അനുമതി നിഷേധിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു .  ഇപ്പോഴും ബംഗാളില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്നുണ്ട്. പല കുടുംബങ്ങളും തൃണമൂല്‍ അക്രമത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ അസമിലേക്ക് ഓടിരക്ഷപ്പെട്ടു. സിപിഎം പ്രവര്‍ത്തകരും തൃണമൂല്‍ ഗുണ്ടകള്‍ക്കെതിരെ പരാതിപ്പെടുന്നു. ബിഎസ് എഫ് ജവാന്മാരെ വരെ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ചതായി പരാതിയുണ്ട്. 

 

    comment

    LATEST NEWS


    36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


    ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


    അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


    വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


    കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


    മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


    മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


    ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.