×
login
കേന്ദ്രം കര്‍ക്കശ നിലപാടെടുത്തു; പ്രത്യേക കേന്ദ്ര സംഘത്തിന് സംസ്ഥാനത്ത് പരിശോധന നടത്തുന്നതിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ബംഗാള്‍‍ സര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍ നിയുക്ത സംഘത്തിന് ബംഗാള്‍ സര്‍ക്കാര്‍ യാതൊരുവിധ പിന്തുണയും സഹകരണവും നല്‍കാത്തതിന്റെ കാരണം അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു.

ന്യൂദല്‍ഹി : കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രത്യേക സംഘത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതോടെ മമത സര്‍ക്കാര്‍ എതിര്‍പ്പുമായി എത്തുകയായിരുന്നു.  

ഇതോടെ കേന്ദ്രം നിലപാട് കടുപ്പിക്കുകയും വിശദീകരണം തേടി ബംഗാള്‍ സര്‍ക്കാരിന് കത്തയയ്ക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നിയുക്ത സംഘത്തിന് ബംഗാള്‍ സര്‍ക്കാര്‍ യാതൊരുവിധ പിന്തുണയും സഹകരണവും നല്‍കാത്തതിന്റെ കാരണം അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു.  


കേന്ദ്ര ഹോം സെക്രട്ടറി അജയ് ബല്ലയാണ് ബംഗാള്‍ ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹയ്ക്ക് കത്തയച്ചത്.  എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കാരണമാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ട കരുതല്‍ എടുക്കാന്‍ കഴിയാതിരുന്നതെന്നാണ് ബംഗാള്‍ ചീഫ് സെക്രട്ടറി മറുപടി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാരിന് ഉറപ്പു കൊടുത്തു. 

സര്‍ക്കാര്‍ പ്രതിനിധികള്‍ ദൗത്യസംഘവുമായി ബന്ധപ്പെട്ട് കഴിഞ്ഞു. നഗരത്തിലെ കോവിഡ് ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പരിശോധന നടത്താനും വേണ്ട സര്‍വ്വ സഹായ സഹകരണങ്ങളും നല്‍കുമെന്നും ചീഫ് സെക്രട്ടറി സര്‍ക്കാരിന് വേണ്ടി മറുപടി നല്‍കി.

 

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.