×
login
കോവിഡ് മരണ നിരക്ക് മറച്ചുവെച്ച മമത സര്‍ക്കാരിന് തിരിച്ചടി; പരിശോധനയ്‌ക്കെത്തിയ കേന്ദ്ര സര്‍ക്കാര്‍‍ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിട്ടു

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 57 പേര്‍ മരിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. നേരത്തെ 18 മരിച്ചതെന്നാണ് അറിയിച്ചിരുന്നത്. സര്‍ക്കാര്‍ വക്താക്കളും ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹയും മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം

കൊല്‍ക്കത്ത: സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ കൃത്യമായ എണ്ണം പുറത്തുവിടാതിരുന്ന മമത സര്‍ക്കാരിന് തിരിച്ചടി. കൊറോണ വൈറസ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് ബംഗാള്‍. ഇവിടെ നിന്നും കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാതെ സര്‍ക്കാര്‍ ഒളിച്ചുവെയ്ക്കുകായിരുന്നു. തുടര്‍ന്ന് കേന്ദ്രസംഘം പരിശോധനയ്ക്ക് എത്തിയതോടെയാണ് കണക്കുകള്‍ പുറത്തുവിട്ടത്.  

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 57 പേര്‍ മരിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. നേരത്തെ 18 മരിച്ചതെന്നാണ് അറിയിച്ചിരുന്നത്. സര്‍ക്കാര്‍ വക്താക്കളും ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹയും മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമല്ലെന്നും ഇതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച് ഗവര്‍ണര്‍ തന്നെ രംഗത്ത് എത്തിയിരുന്നു. കൂടാതെ ലോക്ഡൗണിനിടെ സാമ്പത്തിക ലാഭത്തിനായി ആവശ്യമുള്ളവരുടെ വീടുകളില്‍ മദ്യം എത്തിച്ച് നല്‍കുന്നത് ഉള്‍പ്പടെയുള്ള വിട്ടുവീഴ്ചകളും മമത നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഇത് നിരോധിക്കുകയും, വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതിനായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു.  

ബംഗാളിലെ കൊറോണയുമായി ബന്ധപ്പെട്ട നടപടികള്‍ പരിശോധിക്കുന്നതിനായി ദിവസങ്ങള്‍ക്ക് മുമ്പാണ് കേന്ദ്ര സംഘം എത്തിയത്. പ്രത്യേക സംഘം കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ സംസ്ഥാനത്തോട് കത്ത് മുഖേന ആവശ്യെപ്പടുകയും ചെയ്തിരുന്നു. സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ കാലയളവില്‍ മരണമടഞ്ഞവരുടെ കാരണമായി മറ്റ് രോഗം ബാധിച്ച് എന്ന് ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇത് കേന്ദ്ര സംഘത്തിന് സംശയത്തിന് ഇടയാക്കുകയും, അധികൃതരോട് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടതോടെ മറ്റ് മാര്‍ഗ്ഗമൊന്നുമില്ലാതെ സംസ്ഥാന സര്‍്ക്കാര്‍ യഥാര്‍ത്ഥ കണക്ക് പുറത്തുവിടുകയായിരുന്നു.  


ഇതോടെ മമത സര്‍ക്കാരിനെതിരെ സംസ്ഥാനത്തിനുള്ളില്‍ തന്നെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കൂടാതെ സംസ്ഥാനത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെ കുറിച്ചും ചോദ്യം ഉയരുന്നുണ്ട്.  

 

 

  comment

  LATEST NEWS


  കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


  കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.