login
രാഷ്ട്രീയ വൈര്യം: പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രി‍മാരുടെ യോഗത്തില്‍ മമത ബാനര്‍ജി‍ പങ്കെടുക്കില്ല, പകരക്കാരനായി ചീഫ് സെക്രട്ടറി പങ്കെടുക്കും

നേരത്തെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രയോടൊപ്പം മമത വേദി പങ്കിട്ടിരുന്നു.

ന്യൂദല്‍ഹി : രാഷ്ട്രീയ ശത്രുത സംസ്ഥാനങ്ങളുടെ യോഗത്തിലേക്കും വലിച്ചു നീട്ടി ബംഗാള്‍ മുഖ്യമന്ത്രിമമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുത്തേക്കില്ല. പകരം ബംഗാള്‍ ചീഫ് സെക്രട്ടറി അലപന്‍ ബന്ദോപാധ്യായ ആയിരിക്കും യോഗത്തില്‍ പങ്കെടുക്കുക്കയെന്ന് സൂചന.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണപരദേശങ്ങളുടേയുമാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേര്‍ത്തത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച.  

നേരത്തെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രയോടൊപ്പം മമത വേദി പങ്കിട്ടിരുന്നു. എന്നാല്‍ മമത പ്രസംഗിക്കാന്‍ കയറിയതോടെ ജയ് ശ്രീറാം വിളികളാണ് സദസില്‍ നിന്നും ഉയര്‍ന്നത്. ഇത് തന്നെ അപമാനിക്കുന്ന തരത്തിലായെന്ന് പറഞ്ഞ മമത അന്ന് പ്രസംഗിച്ചിരുന്നില്ല.

തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലും മമത പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എല്ലാ യോഗത്തിലും നരേന്ദ്ര മോദി തന്നെ പരിഹസിക്കുകയാണ് ചെയ്യുന്നത് എന്നാണ് മമത പറഞ്ഞത്. ബംഗാളിലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഇത്തവണ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ബിജെപി വിജയ പ്രതീക്ഷയിലുമാണ്.  

 

 

 

 

    comment

    LATEST NEWS


    നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


    'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


    തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


    മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


    മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


    വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


    സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


    പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.