×
login
അമ്മയെ പിരിയാന്‍ വയ്യ, മകന്‍ അമ്മയുടെ മൃതദേഹം ബാരലില്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് അടച്ചു സൂക്ഷിച്ചു.

പോലീസ് എത്തി ചോദ്യം ചെയ്തതോടെ ഇയാള്‍ അമ്മയുടെ മൃതദേഹം ബാരലില്‍ കോണ്‍ക്രീറ്റിട്ട് ഉപയോഗിച്ച് അടച്ചുവെച്ചിരിക്കുന്ന കാര്യം പറഞ്ഞു.ഇയാള്‍ തന്നെ ബാരലും കാണിച്ചു തന്നു. മരിച്ചാലും അമ്മ എപ്പോഴും കൂടെ ഉണ്ടാകണമെന്നുളള ആഗ്രഹം കൊണ്ടാണിത് ചെയ്തതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

ചെന്നൈ: അമ്മയുടെ മൃതദേഹം വെളളമെടുക്കുന്ന ബാരലില്‍ കോണ്‍ക്രീറ്റ മിശ്രിതം ഉപയോഗിച്ച് അടച്ച് സൂക്ഷിച്ച് മകന്‍.തമിഴ്‌നാട്ടിലാണ് സംഭവം നടന്നത്.അമ്മയെ പിരിയാന്‍ സാധിക്കാത്തതിനാലാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ സുരേഷ് പറഞ്ഞു.86 വയസ്സുളള ഷെമ്പകമാണ് മരിച്ചത്. ഇവര്‍ക്ക് വിവിധ അസുഖങ്ങള്‍ ഉണ്ടായിരുന്നു.അതിനാല്‍ ഇവര്‍ വല്ലപ്പോഴുമെ പുറത്തിറങ്ങാറുളളു. സുരേഷ് വിവാഹിതനാണെങ്കിലും ഭാര്യ പിണങ്ങി അ്‌വരുടെ വീട്ടിലാണ് താമസം.ഷെമ്പകത്തിന്റെ മൂത്തമകന്‍ വിവാഹത്തിന് ശേഷം മാറിത്താമസിക്കുകയാണ്.

 

കുറേ നാളായി ഷെമ്പകത്തെ വീടിന് പുറത്ത് കാണാത്തതിനാല്‍ അടുത്തവീട്ടുകാര്‍ സുരേഷിന്റെ ഭാര്യ വഴി  സുരേഷിന്റെ സഹോദരനെ വിവരം അറിയിച്ചു.അമ്മ രണ്ടാഴ്ച്ച മുന്‍പ് മരിച്ചതായും, സംസ്‌ക്കാരം നടത്തിയതായും ഇയാള്‍ സഹോദരനോട് പറഞ്ഞു.ഇതോടെ സഹോദരന്‍ നീലാങ്കരയ് പോലീസില്‍ വിവരം അറിയിച്ചു.

 


പോലീസ് എത്തി ചോദ്യം ചെയ്തതോടെ ഇയാള്‍ അമ്മയുടെ മൃതദേഹം ബാരലില്‍ കോണ്‍ക്രീറ്റിട്ട് ഉപയോഗിച്ച് അടച്ചുവെച്ചിരിക്കുന്ന കാര്യം പറഞ്ഞു.ഇയാള്‍ തന്നെ ബാരലും കാണിച്ചു തന്നു. മരിച്ചാലും അമ്മ എപ്പോഴും കൂടെ ഉണ്ടാകണമെന്നുളള ആഗ്രഹം കൊണ്ടാണിത് ചെയ്തതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

 

മൃതദേഹം പുറത്തെടുത്ത് റോയപേട്ട ആശുപത്രിയില്‍ പോസ്റ്റമോര്‍ട്ടത്തിനായ പോലീസ് അയച്ചു.എന്നാല്‍ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.തയ്യല്‍ തൊഴിലാളിയാണ് സുരേഷ്. മാനസികവെല്ലുവിളി നേരിടുന്നതിനാലാണ് ഇയാളെ ഭാര്യ ഉപേക്ഷിച്ച് പോയത് എന്ന് പറയപ്പെടുന്നു.സംഭവത്തില്‍ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.സംസ്‌ക്കാരത്തിന് പണമില്ലാത്തതിനാലായിരിക്കാം സുരേഷ് ഇത് ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

 

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.