താന്‍ യുഎഇയിലാണ് ജോലി ചെയ്യുന്നതെന്നും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫീസിലാണ് ജോലി ചെയ്തിരുന്നതെന്നുമാണ് ഷെരീഫ് ഹോട്ടല്‍ അധികൃതരെ അറിയിച്ചിരുന്നത്.
ന്യൂദല്‍ഹി : അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ച് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചതിന്റെ ബില്‍ അടയ്ക്കാതെ മുങ്ങിയ ആള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ സ്വദേശിയായ മഹമ്മദ് ഷെരീഫ് (41) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ദല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസില്‍ തങ്ങിയ ഷെരീഫ് ബില്‍ അടയ്ക്കാതെ വിലപിടിപ്പുള്ള സാധനങ്ങളുമായി മുങ്ങുകയായിരുന്നു.
ഷെരീഫ് 2022 ഓഗസ്റ്റ് ഒന്നു മുതല്‍ നവംബര്‍ 20 വരെയാണ് ലീലാ പാലസില്‍ താമസിച്ചത് വ്യാജ ബിസിനസ്സ കാര്‍ഡ് ഹാജരാക്കിയാണ് ഇയാള്‍ മൂന്ന് മാസത്തോളം ഹോട്ടലില്‍ താമസിച്ചത്. താന്‍ യുഎഇയിലാണ് ജോലി ചെയ്യുന്നതെന്നും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫീസിലാണ് ജോലി ചെയ്തിരുന്നതെന്നുമാണ് ഷെരീഫ് ഹോട്ടല്‍ അധികൃതരെ അറിയിച്ചിരുന്നത്.
ഇത് ശരിവെക്കുന്ന വിധത്തില്‍ വ്യാജ ബിസിനസ്സ് കാര്‍ഡുകളും യുഎഇയില്‍ സ്ഥിര താമസം ആക്കിയതിന്റെ രേഖകളും ഇയാള്‍ ഹോട്ടലുകാരെ കാണിച്ചിരുന്നു. തുടര്‍ന്ന് നവംബര്‍ 20ന് ഷെരീഫ് 23 ലക്ഷം രൂപയുടെ ചെക്ക് നല്‍കി ഹോട്ടല്‍ ചെക്ക്ഔട്ട് ചെയ്യുകയായിരുന്നു. അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഷെരീഫ് നല്‍കിയ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയത്. തുടരന്വേഷണത്തില്‍ ഇയാള്‍ ഹോട്ടലില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ കടത്തിതായും കണ്ടെത്തിയിട്ടുണ്ട്.
പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍
ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും
എന്നാലും എന്റെ എസ്എഫ് അയ്യേ...
പ്രതിസന്ധികളില്‍ കരുത്തുകാട്ടുന്ന മോദിടീം
കൊട്ടിയൂരില്‍ രേവതി ആരാധന; ഇന്ന് ഇളനീര്‍വയ്പ്പ്
നെല്ലുവില; കേന്ദ്രം വര്‍ധിപ്പിക്കുന്നത് സംസ്ഥാനം തട്ടിയെടുക്കുന്നു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി