×
login
മാംഗളൂരു‍ സ്ഫോടനം: ഷരീഖിന്‍റെ വീട്ടില്‍ ബോംബുണ്ടാക്കാനുള്ള പ്രഷര്‍ കുക്കറുകള്‍, ജെലാറ്റിന്‍ സ്റ്റിക്കുകള്‍‍, സര്‍ക്ക്യൂട്ടുകള്‍‍, ബാറ്ററി കണ്ടെത്തി

പ്രഷര്‍ കുക്കര്‍ സ്ഫോടനം നടത്തി മാംഗളൂരു നഗരത്തെ ഞെട്ടിച്ച മുഖ്യസൂത്രധാരന്‍ ഷരീഖിന്‍റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബോംബ് നിര്‍മ്മാണത്തിനുള്ള സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. പ്രഷര്‍ കുക്കറുകള്‍, ജെലാറ്റിന്‍ സ്റ്റിക്കുകള്‍, റിലേ സര്‍ക്ക്യൂട്ടുകള്‍, വയറുകള്‍, മറ്റ് സ്ഫോടനക വസ്തുക്കള്‍, ബാറ്ററികള്‍ എന്നിവ പിടിച്ചെടുത്തു

മാംഗളൂരു: പ്രഷര്‍ കുക്കര്‍ സ്ഫോടനം നടത്തി മാംഗളൂരു നഗരത്തെ ഞെട്ടിച്ച മുഖ്യസൂത്രധാരന്‍ ഷരീഖിന്‍റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബോംബ് നിര്‍മ്മാണത്തിനുള്ള സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു.  

അന്വേഷണത്തിന്‍റെ ഭാഗമായി ഷരീഖിന്‍റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ പ്രഷര്‍ കുക്കറുകള്‍, ജെലാറ്റിന്‍ സ്റ്റിക്കുകള്‍, റിലേ സര്‍ക്ക്യൂട്ടുകള്‍, വയറുകള്‍, മറ്റ് സ്ഫോടനക വസ്തുക്കള്‍, ബാറ്ററികള്‍ എന്നിവ കര്‍ണ്ണാടക പൊലീസ് കണ്ടെടുത്തു. ഇയാള്‍ കേരളത്തിലെ ആലുവയും സന്ദര്‍ശിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്ഫോടനവുമായും ഈ പ്രതിയ്ക്ക് ബന്ധമുണ്ട്.  


വലിയൊരു സ്ഫോടനത്തിന് ഒരുങ്ങുകയായിരുന്നു ഷരീഖ് എന്ന് കരുതുന്നു. സ്ഫോടക വസ്തുക്കള്‍ പ്രത്യേകമായാണ് സൂക്ഷിച്ചിരുന്നത്. എല്ലാ പ്രഷര്‍കുക്കറിനുള്ളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് റെഡിയാക്കാനിരുന്നതായിരുന്നു. അതിനിടെ ആദ്യമായി ഉണ്ടാക്കിയ പ്രഷര്‍ കുക്കര്‍ ബോംബ് മാംഗ്ലൂരില്‍ പൊട്ടിത്തെറിച്ചതോടെ എല്ലാ പദ്ധതികളും പാളി. പൊട്ടിത്തെറിച്ച കുക്കറിനുള്ളില്‍ ഡുറാസെല്‍ ബാറ്ററികളും സര്‍ക്യൂട്ട് വയറുകളും റിലേ സര്‍ക്യൂട്ടുകളും ഉണ്ടായിരുന്നു.  

ഓട്ടോ ഡ്രൈവര്‍ നല്‍കിയ മൊഴി ഇപ്രകാരമാണ്: "നവമ്പര്‍ 19ന് ഓട്ടോറിക്ഷ കങ്കനാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പംപ് വെല്ലിലേക്ക് പോകുകയായിരുന്നു. അപ്പോഴാണ് ഒരാള്‍ (തീവ്രവാദി ഷരീഖ്) ഒരു കറുത്ത ബാഗുമായി ഓട്ടോയില്‍ കയറിയത്. പംപ് വെല്ലിലേക്ക് പോകണമെന്ന് ഷെരീഖ് പറഞ്ഞു. പംപ് വെല്ലിലേക്ക് പോകുന്നതിനിടയില്‍ റോഹന്‍ ബില്‍ഡിംഗിന് മുന്നില്‍ ബസ്സ്റ്റോപ്പില്‍ ഓട്ടോ പൊട്ടത്തെറിച്ചു. ഞാനും ഷെരീഖും സഹായം തേടി നിലവിളിച്ചു. ജനം ഓടിയെത്തി തീയണച്ചു." ഷരീഖിന് ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.