×
login
മാംഗളൂരുവിലെ പ്രതി ഷെരീഖ് ഹിന്ദുവായി ചമഞ്ഞു‍; വാട്സാപ്പിലെ പ്രൊഫൈല്‍ചിത്രം ഇഷാ ഫൗണ്ടേഷന്‍റേത്; പ്രേംരാജിന്‍റെ ആധാര്‍ കാര്‍ഡും ഉപയോഗിച്ചു

മാംഗളൂരു ബോംബ് സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് ഹിന്ദുവായി ചമഞ്ഞ് താന്‍ മുസ്ലിമാണെന്ന കാര്യം മറച്ചുവെച്ചുവെന്ന് മാംഗളൂരു പൊലീസ് കമ്മീഷണര്‍. മാത്രമല്ല, മുഹമ്മദ് ഷെരീഖ് തന്‍റെ വാട്സാപ് അക്കൗണ്ടില്‍ ഉപയോഗിച്ചത് കോയമ്പത്തൂരിലെ സദ്ഗുരുവിന്‍റെ ഇഷ ഫൗണ്ടേഷന്‍റെ ചിത്രമാണ്. ഹിന്ദുവായി ചമഞ്ഞ് ബോംബുകള്‍ സ്ഥാപിച്ച് സ്ഫോടനത്തിന്‍റെ പേരില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ഗൂഢപദ്ധതി.

കയ്യില്‍ പ്രഷര്‍ കുക്കര്‍ ബോംബുമായി മാംഗളൂരു ബോംബ് സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് തീവ്രവാദി വേഷത്തില്‍ (ഇടത്ത്) ഇഷ ഫൗണ്ടേഷന്‍റെ ഈ ചിത്രമാണ് ഹിന്ദുവായി ചമയാന്‍ മുഹമ്മദ് ഷെരീഖ് വാട്സാപ്പില്‍ ഉപയോഗിച്ചിരുന്നത് (വലത്ത്)

മാംഗളൂരു: മാംഗളൂരു ബോംബ് സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് ഹിന്ദുവായി ചമഞ്ഞ് താന്‍ മുസ്ലിമാണെന്ന കാര്യം മറച്ചുവെച്ചുവെന്ന് മാംഗളൂരു പൊലീസ് കമ്മീഷണര്‍. മാത്രമല്ല, മുഹമ്മദ് ഷെരീഖ് തന്‍റെ വാട്സാപ് അക്കൗണ്ടില്‍ ഉപയോഗിച്ചത് കോയമ്പത്തൂരിലെ സദ്ഗുരുവിന്‍റെ ഇഷ ഫൗണ്ടേഷന്‍റെ ചിത്രമാണ്. ഹിന്ദുവായി ചമഞ്ഞ് ബോംബുകള്‍ സ്ഥാപിച്ച് സ്ഫോടനത്തിന്‍റെ പേരില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ഗൂഢപദ്ധതി.  

ശനിയാഴ്ച ഷെരീഫ് പമ്പ് വെല്ലിലേക്കുള്ള ഓട്ടോറിക്ഷയില്‍ കയറി. അവിടുത്തെ ഫ്ലൈ ഓവറില്‍ ബോംബ് സ്ഫോടനം നടത്താനായിരുന്നു പദ്ധതി. ഇദ്ദേഹം കയ്യിലെ കറുത്ത ബാഗിനുള്ളില്‍ സ്ഫോടനത്തിനായി തയ്യറാക്കിയ പ്രഷര്‍ കുക്കര്‍ ബോംബും ഘടിപ്പിച്ചിരുന്നു.  


ഹുബ്ബളിയിലെ പ്രേം രാജ് എന്ന വ്യക്തിയുടെ ആധാര്‍ കാര്‍ഡും മുഹമ്മദ് ഷെരീഖ് മോഷ്ടിച്ചിരുന്നു. ഈ ആധാര്‍ കാര്‍ഡും ഹിന്ദുവാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഷെരീഖ് ഉപയോഗിച്ചു. ആദ്യ ദിവസം തന്നെ മുഹമ്മദ് ഷെരീക് ഉപയോഗിച്ചത് ഹുബ്ബളിയിലുള്ള ഹിന്ദുവായ പ്രേംരാജിന്‍റെ  ആധാര്‍ കാര്‍ഡാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നതായി മാംഗളൂരു പൊലീസ് കമ്മീഷമര്‍ എന്‍. ശശികുമാര്‍ പറഞ്ഞു. ഇനി മറ്റെവിടെയെല്ലാമാണ് വ്യാജ ഐഡി ഉപയോഗിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ശശികുമാര്‍ പറഞ്ഞു.  

"ഹിന്ദു തിരിച്ചറിയല്‍ രേഖകളുമായാണ് മുഹമ്മദ് ഷെരീഖ് പലയിടത്തും ചുറ്റിയടിച്ചത്. പേര്, ഐഡി, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിങ്ങനെ യാത്ര ചെയ്യാന്‍ ഉപയോഗിച്ച എല്ലാ രേഖകളും ഹിന്ദു പേരിലുള്ളവയാണ്. തിങ്കളാഴ്ച തീര്‍ത്ഥഹള്ളിയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തിയാണ് ഇവന്‍ മുഹമ്മദ് ഷെരീഖ് ആണെന്ന് തിരിച്ചറിഞ്ഞത്. "- ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് ഷെരീഖ് അപകടനില തരണം ചെയ്തെന്നും ഇവിടെ ശക്തമായ പൊലീസ് സുരക്ഷ നല്‍കിയിട്ടുണ്ടെന്നും ഷെരീഖിന്‍റെ ശിവമോഗ്ഗയിലുള്ള ബന്ധുവിന്‍റെ വീട്ടിലും പരിശോധന നടത്തുന്നുണ്ടെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. 

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.