×
login
മനീഷ് സിസോദിയ‍യ്ക്ക് ദല്‍ഹി കോടതിയിലും ആശ്വാസമില്ല; ജാമ്യം‍ കിട്ടുമെന്ന ആം ആദ്മിയുടെ ഹുങ്ക് പൊളിഞ്ഞു;സ്വപ്നങ്ങള്‍ കരിഞ്ഞു; 292 കോടിയുടെ അഴിമതി

ആം ആദ്മി ഉപമുഖ്യമന്ത്രിയും മദ്യനയത്തിന്‍റെ പേരില്‍ കോടികളുടെ അഴിമതി നടത്തിയെന്ന് ഇഡിയും സിബിഐയും കണ്ടെത്തിയ കേസില്‍ പ്രതിയുമായ മനീഷ് സിസോദിയയ്ക്ക് ജാമ്യം നല്‍കാന്‍ ദല്‍ഹി പ്രത്യേക കോടതി വിസമ്മതിച്ചു. ഇതോടെ മിടുക്കരായ വക്കീലന്മാരെട വെച്ചാല്‍ ജാമ്യം കിട്ടുമെന്ന് ആം ആദ്മി ഹുങ്ക് പൊളിഞ്ഞു.

ന്യൂദല്‍ഹി: ആം ആദ്മി ഉപമുഖ്യമന്ത്രിയും മദ്യനയത്തിന്‍റെ പേരില്‍ കോടികളുടെ അഴിമതി നടത്തിയെന്ന് ഇഡിയും സിബിഐയും കണ്ടെത്തിയ കേസില്‍ പ്രതിയുമായ മനീഷ് സിസോദിയയ്ക്ക് ജാമ്യം നല്‍കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. ഇതോടെ മിടുക്കരായ വക്കീലന്മാരെട വെച്ചാല്‍ ജാമ്യം കിട്ടുമെന്ന് ആം ആദ്മി ഹുങ്ക് പൊളിഞ്ഞു.  

നേരത്തെ സിബിഐ അറസ്റ്റ് ചെയ്ത മനീഷ് സിസോദിയയെ കഴിഞ്ഞ ദിവസമാണ് ഇഡി പിടികൂടിയത്. 292 കോടിയുടെ അഴിമതി നടത്തിയെന്ന ഇഡിയുടെ വാദം അംഗീകരിച്ച കോടതി ഇദ്ദേഹത്തെ മാര്‍ച്ച് 17 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു.  


പത്ത് ദിവസത്തെ കസ്റ്റഡി ഇഡി ആവശ്യപ്പെട്ടെങ്കിലും ഏഴ് ദിവസമാണ് കോടതി കസ്റ്റഡി അനുവദിച്ചത്. സിബിഐയുടെ കേസില്‍ വാദം കേള്‍ക്കേണ്ടിയിരുന്ന കോടതി ആ കേസ് മാര്‍ച്ച് 21ലേക്ക് മാറ്റി.  

മദ്യനയവുമായി ബന്ധപ്പെട്ട് 292 കോടിയുടെ അഴിമതി നടന്നുവെന്ന് ഇഡി പ്രത്യേക കോടതിയില്‍  വാദിച്ചു. അഴിമതി നടത്താനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനാണ് കസ്റ്റഡിയില്‍ ചോദിച്ചിരിക്കുന്നത്.  

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതെന്ന്  സിസോദിയയുടെ അഭിഭാഷകന്‍റെ വാദം കോടതി അംഗീകരിച്ചില്ല. 

    comment

    LATEST NEWS


    പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.