ചൂട് കൂടുതലുള്ള സമയത്ത് ഫാന്‍ ഉള്ളതിനാലാണ് ക്ഷേത്രത്തില്‍ ഇയാള്‍ ഉറങ്ങാന്‍ എത്താറുള്ളത്.
ലക്നൗ: ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയില്‍ ഇന്നലെ രാത്രി യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. വീടിന് സമീപമുള്ള ഹനുമാന് ക്ഷേത്രത്തില്‍ ഉറങ്ങുകയായിരുന്ന അമേഠി സ്വദേശിയായ 35 കാരന് പങ്കജ് ശുക്ല എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്. രണ്ട് മാസത്തോളമായി മാതൃസഹോദരനായ ശിവനാരായണന്റെ വീട്ടില്‍ താമസിച്ചിരുന്ന പങ്കജ് ഇടയ്ക്കിടെ ക്ഷേത്രത്തിലെ പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങാറുണ്ടായിരുന്നു. ചൂട് കൂടുതലുള്ള സമയത്ത് ഫാന്‍ ഉള്ളതിനാലാണ് ക്ഷേത്രത്തില്‍ ഇയാള്‍ ഉറങ്ങാന്‍ എത്താറുള്ളത്.
'ഭുവാപൂര്‍ ഗ്രാമത്തിലെ ഹനുമാന് ക്ഷേത്രപരിസരത്ത് കഴുത്ത് മുറിഞ്ഞ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്തി, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു, അന്വേഷണം നടക്കുകയാണെന്ന് മിലക്പൂര് അയോധ്യ സര്‍ക്കിള്‍ ഓഫിസര്‍ സത്യേന്ദ്ര ഭൂഷണ് വ്യക്തമാക്കി.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്