×
login
ശരത് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്‍ പങ്കുവെച്ച മറാത്തി നടി കേതകി ചിതാലെ‍ അറസ്റ്റില്‍

എന്‍സിപി നേതാവ് ശരത് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് മറാത്തി നടി കേതകി ചിതാലെയെ താനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുംബൈ: എന്‍സിപി നേതാവ് ശരത് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് മറാത്തി നടി കേതകി ചിതാലെയെ താനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  

ഫേസ്ബുക്കില്‍ നടി ഈ വിവാദ പോസ്റ്റ് പങ്കുവെച്ച ഉടന്‍ എന്‍സിപി നേതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. സ്വപ്നില്‍ നെട്കെ എന്ന വ്യക്തി താനെയിലെ കല്‍വ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ശിവസേനയും എന്‍സിപിയും തമ്മിലുള്ള ശത്രുത ഈ പോസ്റ്റ് മൂലം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഈ പോസ്റ്റിലെ ഉള്ളടക്കം പവാറിന് എതിരായതാണെന്നും പരാതിയില്‍ പറയുന്നു. ഇതില്‍ ആശ്ചര്യകരമായ കാര്യം പോസ്റ്റ് സൃഷ്ടിച്ചത് അഡ്വ. നിതിന്‍ ഭാവെ എന്നൊരു വ്യക്തിയാണെന്നതാണ്. അത് പങ്കുവെയ്ക്കുക മാത്രമാണ് കേതകി ചിതാലെ ചെയ്തത്. അതിനാണ് അറസ്റ്റ്.  ഈ വിവാദ പോസ്റ്റ് ട്വിറ്റര്‍ പിന്‍വലിച്ചിട്ടുണ്ട്. 

അഡ്വ. നിതിന്‍ ഭാവെയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് മറാഠിയിലാണ്. ഇതില്‍ ശരത്പവാറിന്‍റെ പേര് നേരിട്ട് പരാമര്‍ശിക്കുന്നില്ല. അദ്ദേഹത്തിന്‍റെ പവാര്‍ എന്ന കുടുംബപ്പേരും വയസ്സ് 80 എന്ന വസ്തുതയും പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.  


'താങ്കളെ നരകം കാത്തിരിക്കുന്നു', 'താങ്കള്‍ ബ്രാഹ്മണരെ വെറുക്കുന്നു' തുടങ്ങിയ പരാമര്‍ശങ്ങള്‍ ഈ പോസ്റ്റിലുണ്ട്.  

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 500 (അപകീര്‍ത്തിപ്പെടുത്തല്‍), 501(അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കല്‍ അഥവാ പ്രസിദ്ധപ്പെടുത്തല്‍), 505(2) (പ്രസ്താവന സൃഷ്ടിക്കല്‍, പ്രചരിപ്പിക്കല്‍), 153(എ) (ആളുകള്‍ക്കിടയില്‍ അസ്വാസ്ഥ്യം പരത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 

മറാഠി കവി ജവഹര്‍ റാത്തോഡിന്‍റെ കവിതയിലെ വരികള്‍ ഉദ്ധരിച്ച് ഹിന്ദു ദൈവങ്ങളെ പരിഹസിച്ച് ശരദ് പവാര്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവനയാണ് പ്രകോപനത്തിന് കാരണമെന്ന് അറിയുന്നു. ഈയിടെ ട്രൈബല്‍ റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരിപാടിയില്‍ മഹാരാഷ്ട്രയിലെ സട്ടാരയില്‍ സംസാരിക്കവേയാണ് ശരത് പവാറിന്‍റെ വിവാദ പ്രസ്തവാന ഉണ്ടായത്. താഴ്നന്ന ജാതിയിലുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന പൂജാരികളെ വിമര്‍ശിക്കുന്ന ജവഹര്‍ റാത്തോഡിന്‍റെ കവിതയാണ് ശരത് പവാര്‍ ഉദ്ധരിച്ചത്. ഇത് മഹാരാഷ്ട്രയിലെ ബ്രാഹ്മണ സമൂഹത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. അഡ്വ. നിതിന്‍ ഭാവെയുടെ മറാഠിയിലുള്ള ഫേസ്ബുക്ക് പോസ്റ്റിലും ശരത് പവാറിന്‍റെ ബ്രാഹ്മിണ്‍ വിരുദ്ധ പരാമര്‍ശത്തോടുള്ള അമര്‍ഷമാണ് സൂചിപ്പിക്കുന്നത്. പൊതുവേ മഹാരാഷ്ട്രയിലെ ബ്രാഹ്മണ സമൂഹത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന നേതാവാണ് ശരത് പവാര്‍. 

    comment

    LATEST NEWS


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.