×
login
പതിറ്റാണ്ടുകള്‍ക്കുശേഷം അനന്ത്‌നാഗ് മാര്‍ത്താണ്ഡ ക്ഷേത്രത്തില്‍ പൂജ; ജമ്മു കശ്മീര്‍‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ‍ സന്ദര്‍ശിച്ചു

എട്ടാം നൂറ്റാണ്ടിലെ മാര്‍ത്താണ്ഡ ക്ഷേത്രം ഇന്ത്യയിലെ സൂര്യക്ഷേത്രങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ്. സാംസ്‌കാരികവും ആത്മീയവുമായി പ്രാധാന്യമുള്ള പുരാതന സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് തന്റെ സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു.

അനന്ത്നാഗ്(ജമ്മുകശ്മീര്‍): കാവി പതാകകള്‍ ഉയര്‍ന്നു. വേദമന്ത്രങ്ങള്‍ മുഴങ്ങി. പുരാതനമായ മാര്‍ത്താണ്ഡ സൂര്യ ക്ഷേത്രത്തില്‍ വീണ്ടും ഭക്തരെത്തി. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ചരിത്ര സന്ദര്‍ശനത്തോടെയാണ് എട്ടാംനൂറ്റാണ്ടിലെ ഭവ്യക്ഷേത്രം വീണ്ടും രാജ്യത്തിന്റെ ശ്രദ്ധയിലേക്കെത്തുന്നത്. മഹാരാജാ ലളിതാദിത്യ മുക്താപീഠ് സ്ഥാപിച്ച പുരാതനക്ഷേത്രം അറന്നൂറ് വര്‍ഷം മുമ്പാണ് വിദേശ അക്രമികള്‍ തകര്‍ത്തെറിഞ്ഞത്.

പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യക്ഷേത്രത്തില്‍ നടന്ന നവഗ്രഹ അഷ്ടമംഗലം പൂജയില്‍ പങ്കെടുത്താണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ മടങ്ങിയത്. സംന്യാസിമാര്‍, കശ്മീരി പണ്ഡിറ്റുള്‍, പ്രദേശവാസികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പൂജ. ഇതൊരു യഥാര്‍ത്ഥ ദിവ്യാനുഭവമാണെന്ന് മനോജ് സിന്‍ഹ പറഞ്ഞു. മെയ് ആറിനാണ് വീണ്ടും ക്ഷേത്രത്തില്‍ പൂജകളാരംഭിച്ചത്. ആദിശങ്കരന്‍ സര്‍വജ്ഞപീഠമേറിയ ശാരദാപീഠത്തിലേയ്ക്കുള്ള യാത്രയിലെ പ്രധാനകേന്ദ്രമെന്ന നിലയില്‍ മാര്‍ത്താണ്ഡ ക്ഷേത്രത്തിന്റെ പുനരുത്ഥാനവും ശ്രീശാരദാപീഠ് ഇടനാഴിയുടെ നിര്‍മാണവും കശ്മീരി പണ്ഡിറ്റുകളുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളിലൊന്നാണ്.

Martand Sun temple puja attended by Sinha in Anantnag had no ASI nod - Rediff.com India News


എട്ടാം നൂറ്റാണ്ടിലെ മാര്‍ത്താണ്ഡ ക്ഷേത്രം ഇന്ത്യയിലെ സൂര്യക്ഷേത്രങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ്. സാംസ്‌കാരികവും ആത്മീയവുമായി പ്രാധാന്യമുള്ള പുരാതന സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് തന്റെ സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു.

'ജമ്മു കശ്മീര്‍ എന്ന സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സാംസ്‌കാരികസാന്നിധ്യങ്ങളുടെ കലവറയാണ്, ഇത് രാജ്യത്തെ അറിവിന്റെ ഇരിപ്പിടമാണ്. കശ്മീരിന്റെ ചരിത്ര, ആത്മീയ കേന്ദ്രങ്ങളെ വീണ്ടും സജീവമാക്കുകയും ഈ മനോഹര ഭൂമിയെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഊര്‍ജ്ജസ്വലമായ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അവലോകനം ചെയ്തു. മുന്‍ നിയമസഭാംഗം സുരീന്ദര്‍ അംബര്‍ദാര്‍, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രമുഖ സംന്യാസിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കശ്മീര്‍ ഡിവിഷണല്‍ കമ്മിഷണര്‍ പാണ്ഡുരംഗ് കെ. പോള്‍, കശ്മീര്‍ ഐജി പി.വിജയ് കുമാര്‍, അനന്ത്‌നാഗ് ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. പിയൂഷ് സിംഗ്ല, പോലീസ്, ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

  comment

  LATEST NEWS


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.