×
login
മതപരിവര്‍ത്തനം‍: ദല്‍ഹിയിലും യുപിയിലും റെയ്ഡ്; ആസൂത്രകന്‍ മൗലാന കലീം സിദ്ദിഖി‍ മതം മാറ്റിയത് ആയിരങ്ങളെ; കിട്ടിയത് ഗള്‍ഫിലെ കോടികള്‍

നിരവധി അനധികൃത മതപരിവര്‍ത്തനക്കേസുകളുമായി ബന്ധപ്പെട്ട് മുഖ്യആസൂത്രകന്‍ മൗലാന കലീം സിദ്ദിഖിയുടെ നിരവധി വീടുകളില്‍ റെയ്ഡ്. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) റെയ്ഡുകള്‍ നടത്തിയത്.

ന്യൂദല്‍ഹി: നിരവധി അനധികൃത മതപരിവര്‍ത്തനക്കേസുകളുമായി ബന്ധപ്പെട്ട് മുഖ്യആസൂത്രകന്‍ മൗലാന കലീം സിദ്ദിഖിയുടെ നിരവധി വീടുകളില്‍ റെയ്ഡ്. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) റെയ്ഡുകള്‍ നടത്തിയത്.

കുറ്റകൃത്യങ്ങള്‍ ചെയ്തതിന്‍റെ തെളിവുകള്‍ കണ്ടുകിട്ടിയതായി എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീവ്രവര്‍ഗ്ഗീയ സ്വഭാവമുള്ള സന്ദേശങ്ങള്‍ വാട്‌സാപ് വഴി പങ്കുവെച്ച് ആദ്യം മറ്റ് മതങ്ങളോട് വെറുപ്പുണ്ടാക്കുകയാണ് പ്രതികള്‍ ചെയ്യുന്നത്. അനധികൃതമായി ആളുകളെ മതംമാറ്റുന്ന സംഘത്തില്‍പ്പെട്ട സിദ്ദിഖി ഉള്‍പ്പെടെ 14 പേരെ പിടികൂടി.

സപ്തംബര്‍ 22നാണ് 64 കാരനായ ഈ ഇസ്ലാമിക പണ്ഡിതനെ എടിഎസ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറന്‍ യുപിയിലെ പ്രധാനപ്പെട്ട മതപുരോഹിതന്മാരില്‍ ഒരാളാണ് സിദ്ദിഖി. ഉമര്‍ ഗൗതം കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് മൗലാന കലിം സിദ്ദിഖിയുടെ പേര് ആദ്യമായി ഉയര്‍ന്ന് വന്നത്.


മതപരിവര്‍ത്തനത്തിന് രഹസ്യസംഘം പ്രവര്‍ത്തിപ്പിക്കുന്ന ഉമര്‍ ഗൗതമിനെയും മറ്റ് എട്ട് പേരെയും ഉത്തര്‍പ്രദേശ് പൊലീസ് ജൂണില്‍ അറസ്റ്റ് ചെയ്തിരുന്നു. ബധിരരായ കുട്ടികളുടെയും സ്ത്രീകളുടെയും ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഗൂഢസംഘമാണ് ഉമര്‍ ഗൗതമും എട്ട് കൂട്ടാളികളും ഉള്‍പ്പെട്ടത്. ഏകദേശം ആയിരം പേരെ പല കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ ഇസ്ലാമിലേക്ക് മതം മാറ്റി. ഊമകളും ബധിരരുമായ ഒരു ഡസന്‍ പേരെയെങ്കിലും മതപരിവര്‍ത്തനം നടത്തിയതായി പൊലീസ് പറഞ്ഞു. വര്‍ഷത്തില്‍ 250 മുതല്‍ 300 പേരെ മതം മാറ്റിയതായി അറസ്റ്റ് ചെയ്യപ്പെട്ട കുറ്റവാളികള്‍ സമ്മതിച്ചു.

സപ്തംബറില്‍ മുഖ്യആസൂത്രകന്‍ മൗലാന കലീം സിദ്ദിഖിയെ മീററ്റില്‍ നിന്നാണ് പിടികൂടിയത്. മാസങ്ങളായി രഹസ്യപ്പൊലീസ് നിരീക്ഷണത്തിന് ശേഷമായിരുന്നു അറസ്റ്റ്. മതം മാറ്റവുമായി ബന്ധപ്പെട്ട് മൗലാന കലിം സിദ്ദിഖിക്ക് കോടികള്‍ വിദേശത്ത് നിന്നും എത്തിയിട്ടുണ്ടെന്നും കണ്ടെത്തി.

മൗലാന കലീം സിദ്ദികി ജാമിയ ഇമാം വലിലൂള്ള എന്ന പേരില്‍ ഒരു ട്രസ്റ്റ് നടത്തിയിരുന്നു. ഈ ട്രസ്റ്റ് വിവിധ മദ്രസകള്‍ക്ക് ഫണ്ട് നല്‍കുന്നുണ്ട്. ട്രസ്റ്റിനാകട്ടെ വിദേശത്ത് നിന്നും ധനസഹായവും നല്‍കുന്നു. ബഹറൈനില്‍ നിന്നുള്ള 1.5 കോടി ഉള്‍പ്പെടെ 3 കോടി രൂപയാണ് ഈയിടെ ട്രസ്റ്റിന് ലഭിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്‍റെ ആ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.

  comment

  LATEST NEWS


  പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.