×
login
പ്രവാചകനെതിരായ പരാമര്‍ശം; വെള്ളിയാഴ്ച നിസ്‌കാരത്തിനു ശേഷം ദല്‍ഹി ജുമാ മസ്ജിദില്‍ വന്‍ പ്രതിഷേധം; പോലീസ് നടപടി; ആഹ്വാനം ചെയ്തില്ലെന്ന് ഇമാം (വീഡിയോ)

അതേസമയം, ലക്‌നൗവിലും കശ്മീരിലും വെള്ളിയാഴ്ച നിസ്‌കാരത്തിനു ശേഷം പള്ളികളില്‍ പ്രതിഷേധം അരങ്ങേറി.

ന്യൂദല്‍ഹി: ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്ത വക്താവ് നൂപുര്‍ ശര്‍മയും നേതാവ് നവീന്‍ കുമാര്‍ ജിന്‍ഡാലും പ്രവാചകന്‍ മുഹമ്മദ് നബിക്കെരേ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ദല്‍ഹി ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച നിസ്‌കാരത്തിനു ശേഷം വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.ജുമാ മസ്ജിദില്‍ പ്രതിഷേധിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ തടിച്ചുകൂടുകയായിരുന്നു. എന്നാല്‍, മസ്ജിദ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജുമാമസ്ജിദിലെ ഷാഹി ഇമാം പറഞ്ഞു.

'മസ്ജിദ് കമ്മിറ്റിയില്‍ നിന്ന് പ്രതിഷേധത്തിന് ആഹ്വാനമൊന്നും ഉണ്ടായിട്ടില്ല. ഇന്നലെ ആളുകള്‍ പ്രതിഷേധിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ ജുമാ മസ്ജിദ് കമ്മിറ്റിയില്‍ നിന്ന് പ്രതിഷേധത്തിന് ആഹ്വാനം ഇല്ലെന്ന് ഞങ്ങള്‍ അവരോട് വ്യക്തമായി പറഞ്ഞിരുന്നെന്നും ഷാഹി ഇമാം പറഞ്ഞു.

'ആരാണ് പ്രതിഷേധിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല, അവര്‍ എഐഎംഐഎമ്മില്‍ പെട്ടവരോ ഒവൈസിയുടെ ആളുകളോ ആണെന്ന് ഞാന്‍ കരുതുന്നു. പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് കഴിയും, പക്ഷേ ഞങ്ങള്‍ അവരെ പിന്തുണയ്ക്കില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിഷേധക്കാരെ നീക്കിയതായി ദല്‍ഹി പൊലീസ് അറിയിച്ചു. അതേസമയം, ലക്‌നൗവിലും കശ്മീരിലും വെള്ളിയാഴ്ച നിസ്‌കാരത്തിനു ശേഷം പള്ളികളില്‍ പ്രതിഷേധം അരങ്ങേറി.

    comment

    LATEST NEWS


    വിലക്കയറ്റചര്‍ച്ചയ്ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്‍റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്


    പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


    ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


    വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


    മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


    10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.