ആഗ്രയിലെ ഷാഹി ഈദ്ഗാഹ് പള്ളിയുടെ ഗോവണിപ്പടിയ്ക്കടിയിൽ കുഴിച്ചിട്ടതായി അവകാശപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഖനനം ചെയ്ത് പുറത്തെടുത്ത് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട മഹേന്ദ്രപ്രതാപ് സിങ്ങിന് വധ ഭീഷണി. ആഗ്ര ജമ മസ്ജിദ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ജാഹിദ് ഖുറേഷിയാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്.
മഥുര: ആഗ്രയിലെ ഷാഹി ഈദ്ഗാഹ് പള്ളിയുടെ ഗോവണിപ്പടിയ്ക്കടിയിൽ കുഴിച്ചിട്ടതായി അവകാശപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഖനനം ചെയ്ത് പുറത്തെടുത്ത് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട മഹേന്ദ്രപ്രതാപ് സിങ്ങിന് വധ ഭീഷണി. ആഗ്ര ജമ മസ്ജിദ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ജാഹിദ് ഖുറേഷിയാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്.
ഇതിനെതിരെ മഹേന്ദ്രപ്രതാപ് സിങ്ങ് മുഹമ്മദ് ജാഹിദ് ഖുറേഷിക്കെതിരെ മന്‍ടോല പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കി. നേരത്തെ ഷാഹി ഈദ്ഗാഹ് പള്ളിയിലെ ഹിന്ദുവിഗ്രഹങ്ങള്‍ കണ്ടെടുക്കാന്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ കൂടിയായ മഹേന്ദ്രപ്രതാപ് സിങ്ങ് കേന്ദ്രസര്‍ക്കാരിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും (എഎസ് ഐ) നോട്ടീസ് അയച്ചിരുന്നു.
ഷാഹി ഈദ്ഗാഹ് പള്ളി കമ്മിറ്റിയുടെ അധ്യക്ഷനായ മുഹമ്മദ് ജാഹിദ് ഖുറേഷി വീഡിയോ വഴിയാണ് വധഭീഷണി മുഴക്കിയത്. ഷാഹി ഈദ്ഗാഹ്-ശ്രീകൃഷ്ണ ക്ഷേത്ര തര്‍ക്കക്കേസില്‍ അഞ്ച് പരാതിക്കാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനാണ് മഹേന്ദ്ര പ്രതാപ് സിങ്ങ്.
പൊലീസില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ് മഹേന്ദ്ര പ്രതാപ് സിങ്ങ്. "ഞാന്‍ ഒരു അഭിഭാഷകനാണ്. ഷാഹി ഈദ്ഗാഹ് കേസില്‍ പരാതിക്കാരനുമാണ്. എനിക്ക് വധഭീഷണിയുണ്ട്. അതുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടു. "- മഹേന്ദ്ര പ്രതാപ് സിങ്ങ് പറഞ്ഞു.
ആഗ്ര കോട്ടയ്ക്കടുത്തുള്ള ബീഗം ഷാഹിബ മസ്ജിദിലെ കോവണിക്കടിയില്‍ രത്നം പതിച്ച ശ്രീകൃഷ്ണ വിഗ്രഹം കുഴിച്ചിട്ടിട്ടുണ്ടെന്നും ഇത് ഖനനത്തിലൂടെ കണ്ടെത്തി പുറത്തെടുത്ത് മാറ്റിസ്ഥാപിക്കണമെന്നും മഹേന്ദ്രപ്രതാപ് സിങ്ങ് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ പഴയ ഹിന്ദു ക്ഷേത്രത്തിന്‍റെ ശ്രീകോവിലുണ്ടായിരുന്ന സ്ഥലത്ത് താമര, ഓം, ഹിന്ദു സ്വസ്തിക, മറ്റ് ഹിന്ദു ചിഹ്നങ്ങള്‍, നാഗരാജാവ് എന്നിവ ഉണ്ടായിരുന്നതായും അവയില്‍ ചിലതെല്ലാം നശിപ്പിക്കപ്പെട്ടുവെന്നും അതുകൊണ്ട് പള്ളിയിലേക്കുള്ള ആളുകളുടെ സന്ദര്‍ശനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും മഹേന്ദ്രപ്രതാപ് സിങ്ങ് നല്‍കിയിരുന്നു. മഥുര സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജി ഈ പരാതി കേട്ട ശേഷം ജൂലായ് ഒന്നിലേക്ക് നീട്ടിവെച്ചിരിക്കുകയാണ്.
മഥുരയില്‍ ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലത്തിന് അടുത്തുണ്ടായിരുന്ന 13.37 ഏക്കര്‍ വരുന്ന കത്ര കേശവ്‌ദേവ് ക്ഷേത്ര സമുച്ചയം തകര്‍ത്ത് 1669-70ലാണ് മുഗൾ ചക്രവർത്തി ഔറംഗസീബ് ഷാഹി ഈദ്ഗാഹ് മസ്ജിദ് പണിതത്. ഇവിടെ നിന്നും കയ്യടക്കിയ വിലകൂടിയ വിഗ്രഹങ്ങൾ ആഗ്രയിലെ ബീഗം സാഹിബ മസ്ജിദ് പള്ളിയുടെ ഗോവണിക്ക് കീഴില്‍ കുഴിച്ചിട്ടിരിക്കുകയാണെന്നാണ് ഹർജിക്കാരുടെ വാദം.വിശ്രീകൃഷ് ജന്മഭൂമി ക്ഷേത്രത്തിന്‍റെ 13.37 ഏക്കർ ഭൂമിയുടെ ഭാഗം തകര്‍ത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമിച്ചിരിക്കുന്നത് എന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. ഇനി മസ്ജിദ് തകര്‍ത്ത് ആ ഭൂമി ക്ഷേത്രത്തിന് തിരിച്ചുനല്‍കണമെന്നും മഹേന്ദ്രപ്രതാപ് സിങ്ങ് ആവശ്യപ്പെട്ടിരുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി