മഥുരയില്‍ ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മോസ്ക് നില്‍ക്കുന്നതെന്ന പരാതി നിലനില്‍ക്കുന്നതാണെന്ന് മഥുരയിലെ ജില്ലാ കോടതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മസ്ജിദില്‍ ഒരു വീഡിയോ സര്‍വ്വേ നടത്താനും കോടതി ഉത്തരവായി. ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റും മറ്റ് സ്വകാര്യ പരാതിക്കാരും നല്‍കിയ ഹര്‍ജിയിലാണ് മഥുരയിലെ മസ്ജിദിന്‍റെ പരിസരം വീഡിയോഗ്രാഫി ചെയ്യാന്‍ കോടതി അഡ്വക്കേറ്റ് കമ്മീഷണര്‍മാരെ നിയമിച്ചുകൊണ്ട് ഉത്തരവായത്.
മഥുര: മഥുരയില്‍ ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മോസ്ക് നില്‍ക്കുന്നതെന്ന പരാതി നിലനില്‍ക്കുന്നതാണെന്ന് മഥുരയിലെ ജില്ലാ കോടതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മസ്ജിദില്‍ ഒരു വീഡിയോ സര്‍വ്വേ നടത്താനും കോടതി ഉത്തരവായി. ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റുംമറ്റ് സ്വകാര്യ പരാതിക്കാരും നല്‍കിയ ഹര്‍ജിയിലാണ് മഥുരയിലെ മസ്ജിദിന്‍റെ പരിസരം വീഡിയോഗ്രാഫി ചെയ്യാന്‍ കോടതി അഡ്വക്കേറ്റ് കമ്മീഷണര്‍മാരെ നിയമിച്ചുകൊണ്ട് ഉത്തരവായത്.
2021ല്‍ അഡ്വ. രഞ്ജന അഗ്നിഹോത്രിയും മറ്റ് ആറുപേരുമാണ് ആദ്യം കേസുമായി സിവില്‍ ജഡ്ജിയെ സമീപിച്ചത്. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഷാഹി ഈദ്ഗാഹ് മോസ്ക്, ശ്രീ കൃഷ്ണ ജന്മഭൂമി ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്മഭൂമി സേവ സന്‍സ്ഥാന്‍ എന്നിവരാണ് കേസില്‍ കക്ഷികള്‍. മറ്റൊരു പരാതിയില്‍ പരാതിക്കാര്‍ ഷാഹി ഈദ്ഗാഹ് മോസ്ക് പൊളിച്ചുമാറ്റണമെന്നും ഹിന്ദുക്കള്‍ക്ക് 13.37 ഏക്കര്‍ ഭൂമി വിട്ടുനല്‍കണമെന്നുമാണ്.ആവശ്യപ്പെട്ടിരിക്കുന്നത്.
ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലകൊള്ളുന്നത് എന്ന പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പണ്ട് ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം 13.37 ഏക്കറിലാണ് നിന്നിരുന്നതെന്നും ഇത് പൊളിച്ചുമാറ്റിയാണ് ഷാഹി ഈദ്ഗാഹ് മോസ്ക് പണിതതെന്നുമാണ്. പള്ളി പൊളിച്ചുമാറ്റി ഈ സ്ഥലം നല്‍കണമെന്നും അവിടെ ശ്രീകൃഷ്ണ ക്ഷേത്രം ഉയര്‍ത്തമെന്നുമാണ് ആവശ്യം.
മെയ് 12ന് അലഹബാദ് കോടതിയുടെ ലഖ്നോ ബെഞ്ച് ശ്രീ കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മോസ്ക് കേസ് മഥുര കോടതിക്ക് വിട്ടു. ഇത് സംബന്ധിച്ച എല്ലാ പരാതികളും നാല് മാസത്തില്‍ തീര്‍പ്പാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
ഇതുവരെ മഥുര കോടതിയില്‍ ഒമ്പത് കേസുകള്‍ നിലവിലുണ്ട്.
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി
യോഗത്തിനില്ലെന്ന് ഖാര്‍ഗെയും സ്റ്റാലിനും; കല്ലുകടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ചു
സമ്പര്‍ക്ക് കാ സമര്ത്ഥന് കോഴിക്കോട്ട് തുടക്കം
സുമേഷിന് ജന്മനാടിന്റ അന്ത്യാഞ്ജലി
സുമേഷ് വധം സിപിഎം ആസൂത്രണം ചെയ്തത്: പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി