×
login
കോവിഡ് വാക്‌സിനുകള്‍ 100 കോടി ഡോസ് പിന്നിട്ടതിന്റെ ബഹുമതി മോദി സര്‍ക്കാരിന്; രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നും ശശി തരൂര്‍

ഒമ്പത് മാസത്തിനുള്ളിലാണ് രാജ്യം 100 കോടി കോവിഡ് വാക്‌സിന്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്.

ന്യൂദല്‍ഹി: രാജ്യത്ത് നല്‍കിയ കോവിഡ് -19 വാക്‌സിന്‍ ഡോസുകള്‍ 100 കോടി നാഴികക്കല്ല് മറികടന്നതിന്റെ  ബഹുമതി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്നും ഇത് രാജ്യത്തിനാകെ അഭിമാനകരമാണെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍.  

'ഇത് എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമാണ്. നമുക്ക് സര്‍ക്കാരിന് ക്രെഡിറ്റ് നല്‍കാം. രണ്ടാം കോവിഡ് തരംഗം നേരിടുന്നതില്‍ വരുത്തിയ ചില വീഴ്ചകള്‍ക്കും വാക്‌സിനേഷനുകളിലെ പോരായ്മകളും മറികടന്നു കേന്ദ്രസര്‍ക്കാര്‍. എന്നാലും ആദ്യ വീഴ്ചകളിലെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.  

ഒമ്പത് മാസത്തിനുള്ളിലാണ് രാജ്യം 100 കോടി കോവിഡ് വാക്‌സിന്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്.  വാക്സിനേഷന്‍ നൂറുകോടി കടക്കുന്ന അവസരത്തില്‍ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. 1400 കിലോഗ്രാമോളം ഭാരം വരുന്ന ഏറ്റവും വലിയ ദേശീയ പതാകയാണ് ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ഉയര്‍ത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗായകന്‍ കൈലാഷ് ഖേര്‍ തയാറാക്കിയ ഒരു ഗാനവും വീഡിയോയും ചടങ്ങില്‍ പുറത്തിറക്കും. ചെങ്കോട്ടയില്‍ ദേശീയ പതാകയും ഉയര്‍ത്തും.  

275 ദിവസം കൊണ്ടാണ് രാജ്യം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ന് രാവിലെ 9.47 ഓടെയാണ് രാജ്യത്ത് നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 100 കോടി പൂര്‍ത്തിയാക്കിയത്. രാജ്യത്തെ എല്ലാ ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും നൂറ് കോടി നേട്ടത്തെ സംബന്ധിച്ചുള്ള അനൗണ്‍സ്മെന്റുകള്‍ നടത്തും.

കഴിഞ്ഞ ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്്സിനേഷന്‍ നല്‍കിയിരുന്നത്. മാര്‍ച്ച് 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കും രാജ്യത്തെമ്പാടും വാക്സിന്‍ ലഭ്യമാക്കി. മെയ് 1 മുതലാണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കാന്‍ അനുമതി നല്‍കിയത്. 18 വയസിന് മുകളിലുള്ള 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 31 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി. രാജ്യത്ത് ഇതുവരെ 100 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. സെക്കന്റില്‍ 700 ഡോസ് വാക്സിന്‍ ഡോസുകളാണ് രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്നതെന്നാണ് കണക്ക്.

 

 

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.