×
login
തായ് ലാന്‍റിലേക്കും മ്യാന്‍മറിലേക്കും പോകല്ലേ...ഐടിക്കാരെ ചൈനീസ് കമ്മ്യൂണിസ്റ്റ് അധോലോകം ഷ്വെ കൊക്കോ‍യിലേക്ക് കൊണ്ടുപോകും...

തായ് ലാന്‍റിലേക്കും മ്യാന്‍മറിലേക്കും വന്‍തുക ശമ്പളം വാഗ്ദാനം ചെയ്ത് ഇന്ത്യയിലെ ഐടി പ്രൊഫഷണലുകളെ ഫേസ്ബുക്കിലൂടെയും മറ്റും ക്ഷണിക്കുകയാണ് തൊഴില്‍ ദായകരെന്ന പേരില്‍ തട്ടിപ്പുകാര്‍. ഡിജിറ്റല്‍ സെയില്‍ ആന്‍റ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളായാണ് വിളിക്കുന്നതെങ്കിലും അവിടെ കോള്‍ സെന്‍റര്‍, ക്രിപ്റ്റോ കറന്‍സി, ഓണ്‍ലൈന്‍ ചൂതാട്ടം എന്നീ തട്ടിപ്പുകള്‍ നടത്തുന്ന കമ്പനികളിലേക്കാണ് ഈ പ്രൊഫഷണലുകളെ കൊണ്ടു പോകുന്നത്.

ന്യൂദല്‍ഹി: തായ് ലാന്‍റിലേക്കും മ്യാന്‍മറിലേക്കും വന്‍തുക ശമ്പളം വാഗ്ദാനം ചെയ്ത് ഇന്ത്യയിലെ ഐടി പ്രൊഫഷണലുകളെ ഫേസ്ബുക്കിലൂടെയും മറ്റും ക്ഷണിക്കുകയാണ് തൊഴില്‍ ദായകരെന്ന പേരില്‍ തട്ടിപ്പുകാര്‍. ഡിജിറ്റല്‍ സെയില്‍ ആന്‍റ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളായാണ് വിളിക്കുന്നതെങ്കിലും അവിടെ കോള്‍ സെന്‍റര്‍, ക്രിപ്റ്റോ കറന്‍സി, ഓണ്‍ലൈന്‍ ചൂതാട്ടം എന്നീ തട്ടിപ്പുകള്‍ നടത്തുന്ന കമ്പനികളിലേക്കാണ് ഈ പ്രൊഫഷണലുകളെ കൊണ്ടു പോകുന്നത്.  

തൊഴില്‍തട്ടിപ്പ് റാക്കറ്റുകളുടെ വലയില്‍ ധാരാളമായി ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ കുടുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പല ഐടി പ്രൊഫഷണലുകളും മോശപ്പെട്ട തൊഴില്‍ സാഹചര്യങ്ങളില്‍ തൊഴിലുടമകളായ അക്രമികളെ ഭയന്നാണ് ജോലി െയ്യുന്നത്. ഇക്കൂട്ടത്തില്‍ ക്രൂരന്മാരായ ചൈനീസ് യുദ്ധപ്രഭുക്കളും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.  

ഇക്കഴിഞ്ഞ ദിവസം 300 ഇന്ത്യന്‍ ടെക്കികളെ ബന്ദികളാക്കി പണിയെടുപ്പിക്കുന്ന സംഭവത്തിന് പിന്നില്‍ ചൈനയിലെ ഇത്തരം യുദ്ധപ്രഭുക്കളാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ മ്യാന്‍മറില്‍ നിന്നുള്ള റിബലുകളാണെന്നായിരുന്നു കരുതിയിരുന്നത്. തായ് ലന്‍റ്  അതിര്‍ത്തിയായ കായിന്‍ പ്രവിശ്യയിലാണ് ഈ ഐടി ജീവനക്കാരുള്ളത്. ഇവരില്‍ തമിഴ്നാട്ടുകാരും കേരളീയരും ഉണ്ടായിരുന്നു.  

ചൈനയിലെ കുപ്രസിദ്ധമായ ഒരു കമ്പനി 1500 കോടി ഡോളറില്‍ നിര്‍മ്മിച്ച ഷ്വെ കൊക്കോ എന്ന ടൗണ്‍ഷിപ്പിലേക്കാണ് ഇവരെ കൊണ്ടുപോയത്. തായ്ലാന്‍റിനെയും മ്യാന്‍മറിനെയും വേര്‍തിരിക്കുന്ന താവുങ് യിന്‍ നദിയുടെ തീരത്ത് ചൈനയിലെ കുപ്രസിദ്ധമായ യതായ് ഗ്രൂപ്പാണ് ഷ്വെ കോക്കോ നഗരം പണിതുയര്‍ത്തിയിരിക്കുന്നത്.  

ചൈനീസ് കമ്മ്യൂണിസ്റ്റ് പട്ടാളവുമായി അടുത്ത ബന്ധമുള്ള ഷി സിജിയാങ്ങാണ് യതായ് ഗ്രൂപ്പിന്‍റെ തലവന്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും മനുഷ്യകള്ളക്കടത്തിനും ചൂതാട്ടത്തിനും മറ്റുമാണ് ഇദ്ദേഹത്തിന്‍റെ കമ്പനി ഐടി പ്രൊഫഷണലുകളെ ഉപയോഗിക്കുന്നത്. ഇതില്‍ ഏതാനും പേരെ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ നീക്കത്തിലൂടെ മോചിപ്പിച്ചു. ബന്ദികളാക്കപ്പെട്ട തൊഴിലാളികളില്‍ ചില തമിഴ് യുവാക്കള്‍ അയച്ച മൊബൈല്‍ സന്ദേശങ്ങളില്‍ നിന്നാണ് ഇവര്‍ ഷ്വെ കൊക്കോയിലാണെന്ന വിവരം ലഭിച്ചത്.  


പുതുച്ചേരിയിലെ മത്സ്യത്തൊഴിലാളിയായ സുബ്രഹ്മണ്യത്തിലൂടെയാണ് കേന്ദ്രത്തിന് സന്ദേശം കിട്ടിയത്. ഇയാളുടെ മകന്‍ ദുബായില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീട് തായ്ലാന്‍റില്‍ ഉന്നതജോലി വാഗ്ദാനം ചെയ്ത് മ്യാന്‍മറിലൂടെ റോഡുമാര്‍ഗ്ഗം കൊണ്ടുപോവുകയായിരുന്നു.  

മ്യാന്‍മര്‍ പട്ടാളത്തിന്‍റെ അധികാരപരിധിക്ക് പുറത്തുള്ള ഒരു സ്വതന്ത്രസ്ഥലമാണ് ഷ്വെ കൊക്കോ നഗരം. ആയുധധാരികളായ ചൈനീസ് കാവല്‍ക്കാര്‍ 24 മണിക്കൂറും കാവല്‍ നില്‍ക്കുന്നതിനാല്‍ രക്ഷപ്പെടാനും ആവുന്നില്ല. ഇവര്‍ താമസിക്കുന്ന കെട്ടിടങ്ങളാകട്ടെ ഇടിഞ്ഞുവീഴാറായവയും വൃത്തിഹീനവുമാണ്. ദിവസേന 16 മണിക്കൂര്‍ വരെ ജോലിയെടുപ്പിക്കുന്നു. തറയില്‍ കിടന്നുറങ്ങേണ്ടിവരുന്നു.  

32ഓളം ഐടി പ്രൊഫഷണലുകളെ ഇന്ത്യ രക്ഷിച്ചു. ഷ്വെ കൊക്കോ ചൈനയുടെ അധികാരപരിധിയില്‍ ഇല്ലാത്ത സ്ഥലമാണെന്ന് പറഞ്ഞ് ചൈനയും ഈ വിഷയത്തില്‍ ഇടപെടാന്‍ മടിക്കുകയാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തായ് ലാന്‍റിലും മ്യാന്‍മറിലും ഉള്ള ഉയര്‍ന്ന ശമ്പളമുള്ള ജോലി ഏറ്റെടുക്കരുതെന്ന് ഉപദേശിക്കുന്നത്.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.