യോഗി ആദിത്യനാഥ് കൗമാരക്കാരനായിരിക്കുമ്പോള്‍ ഗോരഖ്പൂരിലേക്ക് പോകുന്നുവെന്നറിഞ്ഞപ്പോള്‍ അമ്മ കരുതിയത് മകന് ഏതെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും എന്നാണ്. എന്നാല്‍ അവന് സന്യാസിയായി എന്നറിഞ്ഞപ്പോള്‍ അവര്‍ കരഞ്ഞു.
യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി (ഇടത്ത്) യോഗി ആദിത്യനാഥിന്റെ കൗമാര ചിത്രം (വലത്ത്)
ലഖ്നോ: യോഗി ആദിത്യനാഥ് കൗമാരക്കാരനായിരിക്കുമ്പോള്‍ ഗോരഖ്പൂരിലേക്ക് പോകുന്നുവെന്നറിഞ്ഞപ്പോള്‍ അമ്മ കരുതിയത് മകന് ഏതെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും എന്നാണ്. എന്നാല്‍ അവന് സന്യാസിയായി എന്നറിഞ്ഞപ്പോള്‍ അവര്‍ കരഞ്ഞു.
കുട്ടിക്കാലത്തെ നല്ല ബുദ്ധിയുള്ള തന്റെ ഈ മകന് സന്യാസിയാവുന്നത് ചിന്തിക്കാന്‍ കൂടി സാവിത്രി ദേവിക്ക് കഴിയില്ലായിരുന്നു. ഇപ്പോള്‍ യോഗി മുഖ്യമന്ത്ര്ിയായി ഉയര്‍ന്നുവന്നപ്പോഴും സാവിത്രിദേവിയുടെ കണ്ണില്‍ അതേ കണ്ണീര് പൊടിയുന്നു. പക്ഷെ ഇപ്പോള്‍ അവന്റെ കഥയോര്‍ത്ത് അഭിമാനപൂര്‍വ്വമാണ് കണ്ണീര് വാര്‍ക്കുന്നതെന്ന് മാത്രം.
കുറച്ചുമാത്രം സംസാരിക്കുന്ന സ്ത്രീയാണ് സാവിത്രിയമ്മ. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളിലെ ഒരു സാധാരണ ഗ്രാമമായ പാഞ്ചൂരിലാണ് മുഖ്യമന്ത്രിയുടെ അമ്മയായ ഇവര്‍ ഇപ്പോഴും താമസിക്കുന്നത്. ഈ 85ാം വയസ്സിലും അവര്‍ അതിരാവിലെ 4 മണിക്ക് എഴുന്നേറ്റ് ദിനചര്യകളില്‍ മുഴുകന്നു. അതിന് ശേഷം തന്റെ കുടുംബത്തിലെ കൃഷിക്കളത്തില്‍ കൃഷിപ്പണികളില്‍ മുഴുകും. എക്കാലത്തും വീട്ടമ്മയായിക്കഴിഞ്ഞ സാവിത്രി ദേവിക്ക് ഏഴ് മക്കളുണ്ട്. മൂന്ന് പെണ്മക്കളും നാല് ആണ്‍കുട്ടികളും. 2021ല്‍ ഭര്‍ത്താവ് ആനന്ദ് സിങ്ങ് ബിഷ്ട് മരിച്ച ശേഷം ഇവര്‍ വിധവയായി ജീവിക്കുന്നു.
നാല് പതിറ്റാണ്ടോളം ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്ത വ്യക്തിയാണ് യോഗിയുടെ അച്ഛന് ബിഷ്ട്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒട്ടേറെ സ്വപ്നങ്ങളുണ്ടായിരുന്നു. പുഷ്പ, കൗസല്യ, ശശി എന്നിവര്‍ പെണ്‍കുട്ടികള്‍. മനേന്ദ്ര, അജയ് (യോഗി ആദിത്യനാഥ്), ശൈലേന്ദ്ര, മഹേന്ദ്ര എന്നിവര്‍ ആണ്മക്കള്. ബിഷ്ട് കുടുംബത്തിലെ അംഗങ്ങള്‍ വിനയത്തോടെ ജീവിക്കുന്നവരാണ്. ഇപ്പോള്‍ രണ്ട് ആണ് മക്കളോടൊപ്പമാണ് സാവത്രി ദേവി കഴിയുന്നത്. മനേന്ദ്ര ഗോരക്നാഥ് കോളേജില്‍ ജോലി ചെയ്യുന്നു. മഹേന്ദ്ര പത്രപ്രവര്‍ത്തകനായി അമര്‍ ഉജാലയില്‍ ജോലി ചെയ്യുന്നു.
ഇപ്പോഴും അജയിന്റെ എല്ലാം ത്യജിച്ച് 'നാഥ് യോഗി' ആകാനുള്ള തീരുമാനം സാവിത്രി ദേവിയ്ക്ക് ദഹിക്കുന്നില്ല. 21ാം വയസ്സിലാണ് യോഗി വീട് വിട്ടത്. പിന്നീട് ഗോരഖ്പൂര്‍ മഠത്തില്‍ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി. എംഎസ് സി മാതമാറ്റിക്സ് വിദ്യാര്‍ത്ഥിയായിരുന്നു യോഗി. പക്ഷെ പലപ്പോഴും ഗോരഖ്പൂര്‍ ആശ്രമം സന്ദര്‍ശിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. കുടുംബത്തോട് ഒന്നും അധികം വെളിപ്പെടുത്താതെ 1993 നവമ്പറില്‍ അദ്ദേഹം ആശ്രമത്തില്‍ പോയി നാഥ് യോഗിയായി. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അജയ് സന്യാസിയായി എന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. വിവരമറിഞ്ഞ സാവിത്രി ദേവിയുടെ ഹൃദയം തകര്‍ന്നു. ഭര്‍ത്താവ് ആനന്ദ് സിങ്ങിനോട് അടുത്ത തീവണ്ടി പിടിച്ച് ഗോരഖ്പൂരില്‍ പോയി ആദിത്യനാഥിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അവര്‍ ആശ്രമത്തിലെത്തിയപ്പോള്‍ കാവിയുടുത്ത യോഗി ആദിത്യനാഥിനെ കണ്ടു. മാത്രമല്ല, ആശ്രമത്തിലെ മഹന്ത് അവൈദ്യനാഥിന്റെ പിന്‍ഗാമിയാണ് യോഗിയെന്നും അറിഞ്ഞു. ഭൗതിക മോഹങ്ങള്‍ ത്യജിച്ച് സന്യാസിയായ മകന്റെ ജീവിതം അവര്‍ക്ക് പെട്ടെന്ന് ദഹിച്ചില്ല. യോഗി മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് ഗുരുവിനെ വിളിച്ചു. അദ്ദേഹം അപ്പോള്‍ പുറത്തായിരുന്നു. പിന്നീട് തിരിച്ചുവന്ന് അച്ഛനമ്മമാരെ കാര്യങ്ങള്‍ ബാധ്യപ്പെടുത്തി. സേവ ചെയ്യാനുള്ള മകന്റെ വാസനയെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്ക് സമാധാനമായി. 'നിങ്ങളുടെ നാല് മക്കളില്‍ ഒരാള്‍ എന്നോടൊപ്പം വന്ന രാഷ്ട്രനിര്‍മ്മാണത്തിലും ഹി്ന്ദുമതം ശക്തിപ്പെടുത്താനും വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ സേവിക്കാന്‍ അവനെ അനുവദിക്കൂ,'- ഇതായിരുന്നു മഹന്ത് അവൈദ്യനാഥിന്റെ വാക്കുകള്‍. അത് അമ്മയ്ക്ക് ബോധിച്ചു.
പിന്നീട് കാവിയുടുത്ത സന്യാസിയായി അമ്മയില്‍ നിന്നും ഭിക്ഷയെടുക്കാന്‍ യോഗി ആദിത്യനാഥ് വീട്ടിലെത്തി. അപ്പോള്‍ യോഗി അവരുടെ മകനായിരുന്നില്ല. എല്ലാം വെടിഞ്ഞ മഹാരാജ് ജി ആയിരുന്നു. അവര്‍ അങ്ങിനെ കണ്ട് മകന് ഭിക്ഷ നല്കി. അവരുടെ മകന് യോഗിയായി നാടാകെ അലഞ്ഞതും പിന്നീട് മഹന്തായി ഉയര്‍ന്നും ഒടുവില്‍ മുഖ്യമന്ത്രി പദം ഏറ്റെടുത്തതും സാവിത്രി ദേവി പ്രാര്‍ത്ഥനയോടെ നോക്കിക്കാണുന്നു.
ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്
ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്സണലിന് തിരിച്ചടി
ഈ യുവാവ് ശ്രീകൃഷ്ണന് തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്
കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്
അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര് ദുരിതത്തില്‍ ( വീഡിയോ)
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്