×
login
മധ്യപ്രദേശിലെ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ശക്തിപ്പെടുത്തും; നാവിക സേനയെയും പ്രശംസിച്ച് പ്രധാനമന്ത്രി

കര്‍ണാടകയിലെ കാര്‍വാറില്‍ വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് വിജയകരമായി നങ്കൂരമട്ടതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

ഭോപ്പാല്‍ : മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ പുതിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കുക പദ്ധതിയെ ശക്തിപ്പെടുത്തുമെന്നും യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് പാര്‍ക്ക് പുതിയ വാതിലുകള്‍ തുറക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ട്വീറ്റിന് മറുപടിയായി മോദി പറഞ്ഞു.

കര്‍ണാടകയിലെ കാര്‍വാറില്‍ വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് വിജയകരമായി നങ്കൂരമട്ടതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യന്‍ നാവികസേനയെ പ്രശംസിച്ച മോദി ഇത് ശ്രദ്ധേയ നേട്ടമാണെന്നും  ട്വീറ്റ് ചെയ്തു.


ഗുജറാത്തിലെ ബദര്‍പുരയിലെ ബനാസ് കോംപ്ലക്സ് തേന്‍ ലബോറട്ടറിയെയും മോദി മറ്റൊരു ട്വീറ്റില്‍ അഭിനന്ദിച്ചു. നവീകരണത്തിന്റെ കാര്യത്തില്‍, ബനാസ് ഡയറി എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണ്. മധുരവിപ്ലവത്തില്‍ ഇന്ത്യയുടെ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിനുള്ള ഈ സുപ്രധാന ചുവടുവെപ്പ് കാണുന്നത് സന്തോഷകരമാണെന്നും  പ്രധാനമന്ത്രി പറഞ്ഞു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.