×
login
രാം നാഥ് കോവിന്ദ് ഭരണഘടന‍യെ നിരവധി തവണ ചവുട്ടിമെതിച്ചെന്ന് മെഹ് ബൂബ മുഫ്തി; ഇന്ത്യന്‍ പതാകയെ എതിര്‍ത്തയാളാണ് മെഹ്ബൂബയെന്ന് ബിജെപി

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിരവധി തവണ ഭരണ ഘടന ചവുട്ടി മെതിച്ചെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ് ബൂബ മുഫ്തി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞതും പൗരത്വ ഭേദഗതി നിയമം (സി എഎ) നടപ്പാക്കാന്‍ ശ്രമിച്ചത് വഴി ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ തൃപ്തിപ്പെടുത്തുകയാണെന്നും മെഹ്ബൂബ മുഫ്തി ആഞ്ഞടിച്ചു.

ശ്രീനഗര്‍ :മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിരവധി തവണ ഭരണ ഘടന ചവുട്ടി മെതിച്ചെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ് ബൂബ മുഫ്തി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞതും പൗരത്വ ഭേദഗതി നിയമം (സി എഎ) നടപ്പാക്കാന്‍ ശ്രമിച്ചത് വഴി ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ തൃപ്തിപ്പെടുത്തുകയാണെന്നും മെഹ്ബൂബ മുഫ്തി ആഞ്ഞടിച്ചു.  

ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും അവകാശങ്ങളെ മുന്‍രാഷ്ട്രപതി  നിര്‍ലജ്ജം ലക്ഷ്യംവെച്ചെന്നും മെഹ് ബൂബ മുഫ്തി കുറ്റപ്പെടുത്തി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ സല്‍ക്കീര്‍ത്തിയെ വെല്ലുവിളിക്കുന്ന ഈ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായ ത്രിവര്‍ണ്ണപ്പതാക ഉയര്‍ത്തുന്നതിനെ വരെ എതിര്‍ക്കുന്ന വ്യക്തിയാണ് മെഹ് ബൂബ മുഫ്തിയെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ തിരിച്ചടിച്ചു. "രാജ്യം കാത്തുസൂക്ഷിച്ച കീഴ്വഴക്കങ്ങള്‍ പിന്തുടര്‍ന്നതില്‍ മാതൃക കാണിച്ച രാം നാഥ് കോവിന്ദ് എപ്പോഴും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ബഹുമാനിക്കപ്പെട്ട വ്യക്തിത്വമാണ്. കഠിനധ്വാനവും നിതാന്ത പരിശ്രമവും വഴി ഒരു ഇന്ത്യക്കാരന് ജീവിതവഴികളില്‍ ഉയരാമെന്ന് അദ്ദേഹം കാണിച്ചുതന്നു. "- ഗൗരവ് ഭാട്ടിയ പറഞ്ഞു.  

പാകിസ്ഥാന്‍റെ പിണിയാളുകള്‍ക്കെല്ലാം ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ വേദനിച്ചിരിക്കാമെന്ന് ജമ്മു കശ്മീരിലെ മുന്‍ ഉപമുഖ്യമന്ത്രി കവിന്ദര്‍ ഗുപ്ത പറഞ്ഞു. കോണ്‍ഗ്രസും മറ്റുള്ളവരും ഭരിച്ചപ്പോള്‍ ദേശവിരുദ്ധ ശക്തികള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു. ബിജെപി വന്നതോടെ പാകിസ്താന് വേണ്ടി നിഴല്‍ യുദ്ധം നടത്തിയവര്‍ക്കെല്ലാം ഇപ്പോള്‍ വേദനിക്കുകയാണ്. മെഹ്ബൂബ മുഫ്തിക്ക് അടുത്ത ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി കൊടുക്കും "- കവിന്ദര്‍ ഗുപ്ത പറഞ്ഞു.  


 

 

 

 

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.