×
login
'എന്‍റെ ഭാരതം മഹത്തരമാണ്, ജയ് ഹിന്ദ്' ...ക്രിറ്റിക്സ് ചോയ്സ് അവാര്‍ഡ് ‍നേടിയ ആര്‍ആര്‍ആര്‍ സംവിധായകന്‍ രാജമൗലിയുടെ പ്രസംഗം‍ വൈറല്‍

'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ ക്രിറ്റിക്സ് ചോയ്സ് അവാര്‍ഡിനും ആര്‍ആര്‍ആര്‍ തെരഞ്ഞെടുക്കപ്പെട്ടു. അവാര്‍ഡ് കിട്ടിയതിന് പിന്നാലെ സംവിധായകന്‍ രാജമൗലി നടത്തിയ പ്രസംഗം വൈറലായിരിക്കുകയാണ്.

മുംബൈ: 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ ക്രിറ്റിക്സ് ചോയ്സ് അവാര്‍ഡിനും  ആര്‍ആര്‍ആര്‍ തെരഞ്ഞെടുക്കപ്പെട്ടു. അവാര്‍ഡ് കിട്ടിയതിന് പിന്നാലെ സംവിധായകന്‍ രാജമൗലി നടത്തിയ പ്രസംഗം വൈറലായിരിക്കുകയാണ്.  

പുരസ്കാരത്തിന് നന്ദി പറഞ്ഞുകൊണ്ട്  "എന്‍റെ ഭാരതം മഹത്തരമാണ്"- എന്ന് അവസാനിപ്പിക്കുന്ന  രാജമൗലിയുടെ മറുപടി പ്രസംഗം നീണ്ട കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്. പിന്നീട് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ ഈ പ്രസംഗം ഷെയര്‍ ചെയ്തതോടെ, വൈറലായി. മികച്ച ഗാനത്തിന് 'നാട്ടു നാട്ടു' എന്ന പാട്ടിനും മികച്ച വിദേശ ചിത്രത്തിനും ആണ് ആര്‍ആര്‍ആര്‍ പ്രശസ്തമായ ക്രിറ്റിക്സ് ചോയ്സ് അവാര്‍ഡുകള്‍ നേടി. കഴിഞ്ഞ ദിവസം ആര്‍ആര്‍ആറിലെ ഗാനത്തിന് സംഗീതസംവിധായകന്‍ കീരവാണി ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിയിരുന്നു.  


ജീവിതത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായി മറുപടി പ്രസംഗ രാജമൗലി പറഞ്ഞു. "സ്കൂള്‍ വിദ്യാഭ്യാസത്തിനപ്പുറം എന്നോട് കോമിക്കുകളും കഥാപുസ്തകങ്ങളും വായിക്കാന്‍ അമ്മ പ്രേരിപ്പിക്കുക വഴി അവര്‍ എന്‍റെ സര്‍ഗ്ഗാത്മകത പ്രോത്സാഹിപ്പിച്ചു."- രാജമൗലി പറഞ്ഞു.  

ഏറ്റവും മികച്ചത് തന്നെ ഞാന്‍ പുറത്തെടുക്കണമെന്ന് പ്രേരിപ്പിക്കാറുള്ള എന്‍റെ ചേട്ടത്തി, എന്‍റെ സിനിമകളുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുന്ന ഭാര്യ രമ, എന്‍റെ ജീവിതത്തെ ഒരു ചിരി കൊണ്ട് പ്രസന്നമാക്കുന്ന എന്‍റെ പെണ്‍മക്കള്‍...എല്ലാവര്‍ക്കും നന്ദി പറയുന്നു.  

ഏറ്റവുമൊടുവില്‍ എന്‍റെ ജന്മനാടിനും നന്ദി പറയുന്നു. ഇന്ത്യാ, ഭാരതം...മേരെ ഭാരത് മഹാന്‍, ജയ് ഹിന്ദ് (എന്‍റെ ഭാരതം മഹത്തരമാണ്, ജയ് ഹിന്ദ്) - രാജമൗലി പ്രസംഗം നിര്‍ത്തിയപ്പോള്‍ നിലയ്ക്കാത്ത കയ്യടികളായിരുന്നു. 

  comment

  LATEST NEWS


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


  അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.