×
login
മുഹമ്മദ് ആസിഫ് സ്റ്റേജിലെത്തി സമ്മാനം വാങ്ങി;ആയിഷ ബീഗത്തിന് വേണ്ടി സ്റ്റേജില്‍ പിതാവ്; സമസ്ത‍ നേതാവ് സ്ത്രീവിദ്വേഷത്തിന്‍റെ ആള്‍രൂപമെന്ന് സമൂഹമാധ്യമം

സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്ലിയാര്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിച്ച വിഷയം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ചൂടുള്ള വിഷയമായി തുടരുന്നു. ഇപ്പോള്‍ കേരളത്തിന് പുറത്ത് ട്വിറ്ററില്‍ പരക്കുന്നത് അബ്ദുള്ള മുസ്ലിയാരുടെ സ്ത്രീവിദ്വേഷത്തെപ്പറ്റിയാണ്.

ന്യൂദല്‍ഹി: സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്ലിയാര്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിച്ച വിഷയം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ചൂടുള്ള വിഷയമായി തുടരുന്നു. ഇപ്പോള്‍ കേരളത്തിന് പുറത്ത് ട്വിറ്ററില്‍ പരക്കുന്നത് അബ്ദുള്ള മുസ്ലിയാരുടെ സ്ത്രീവിദ്വേഷത്തെപ്പറ്റിയാണ്.  

ഒരു കാര്‍ട്ടൂണ്‍ രൂപത്തിലാണ് ഈ സന്ദേശം പരക്കുന്നത്. രണ്ട് ചിത്രങ്ങളാണ് കാര്‍ട്ടൂണില്‍ കാണിച്ചിരിക്കുന്നത്. ഒന്നില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ആസിഫ് അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജില്‍ എത്തുന്നു. രണ്ടാമത്തെ ചിത്രത്തില്‍ ആയിഷ ബീഗത്തിന് വേണ്ടി അവാര‍്ഡ് ഏറ്റുവാങ്ങാന്‍ സ്റ്റേജില്‍ എത്തുന്നത് അവളുടെ പിതാവാണ്. ഈ പോസ്റ്റിനൊപ്പം പങ്കുവെയ്ക്കുന്ന കുറിപ്പില്‍ അബ്ദുള്‍ മുസ്ലിയാരെ വിശേഷിപ്പിക്കുന്നത് ' സ്ത്രീ വിദ്വേഷത്തിന്‍റെ ആള്‍രൂപം' എന്നാണ്.  അവാര്‍ഡ് കിട്ടിയതിന് പെണ്‍കുട്ടികള്‍ സ്റ്റേജില്‍ വരേണ്ട എന്നും അവര്‍ക്ക് വേണ്ടി പിതാവ് വന്ന് അവാര്‍ഡ് വാങ്ങിയാല്‍ മതിയെന്നുമാണ് എം.ടി. അബ്ദുള്ള മുസ്ലിയാര്‍ സ്റ്റേജില്‍ പറഞ്ഞത്. ഇത് പെണ്‍കുട്ടികളെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തുന്ന നയമാണെന്ന് കേരളത്തിലെ മുസ്ലിംസമുദായത്തിനുള്ളില്‍ നിന്നു തന്നെ വിമര്‍ശനം ഉയരുകയാണ്. 


ട്വിറ്റര്‍ പോസ്റ്റ് കാണാം:

കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനി പൊതുവേദിയില്‍ വന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയതിനെതിരെ ഇകെ സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാര്‍ പ്രകോപിതനായത്. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടിയെ സ്റ്റേജില്‍ വിളിച്ചപ്പോള്‍ സമ്മാനം നല്‍കിയത് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങളാണ്. ഇതിന് തൊട്ടുപിന്നാലെയാണ് സമസ്ത കേരള ജെമിയ്യത്തുല്‍ ഉലമയുടെ സീനിയര്‍ നേതാവായ എം.ടി. അബ്ദുള്ള മുസ്ലിയാര്‍ സ്റ്റേജില്‍ വന്ന് പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വരുത്തിയതിന് സംഘാടകരെ ചീത്ത വിളിച്ചത്. സമസ്ത നേതാവ് ദേഷ്യപ്പെട്ട് ''ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്‌റ്റേജിലേക്ക് വിളിപ്പിച്ചത്? ഇനി മേലില്‍ ഇങ്ങോട്ട് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ചുതരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ? രക്ഷിതാവിനോട് വരാന്‍ പറയ്'' എന്നു പറയുകയായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

  comment

  LATEST NEWS


  സിപിഎം-കോണ്‍ഗ്രസ് സഖ്യം; ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് ഭരണത്തില്‍ നിന്നും ബിജെപി പുറത്ത്


  അനധികൃതമായി രാജ്യത്ത് പ്രവേശിക്കല്‍: മെഹുല്‍ ചോക്‌സിക്കെതിരായ കേസ് ഡൊമിനിക്ക റദ്ദാക്കി; തിരിച്ചെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.