login
മിഥുന്‍ ചക്രവര്‍ത്തി‍ ബിജെപിയില്‍ ചേരും, മോദി പങ്കെടുക്കുന്ന റാലിയില്‍വെച്ച് പാര്‍ട്ടി അംഗത്വമെടുക്കും; ആര്‍എസ്എസുമായി തനിക്ക് അഗാധ ബന്ധമുണ്ടെന്ന് താരം

മിഥുന്‍ ചക്രവര്‍ത്തിയുടെ ദേശസ്‌നേഹവും കഷ്ടത അനുഭവിക്കുന്നവരോട് അദ്ദേഹത്തിനുള്ള അനുകമ്പയും ബിജെപിയുടെ ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതാണ്.

കൊല്‍ക്കത്ത: അഭ്യൂഹങ്ങള്‍ക്ക് വിരാമം. ബോളീവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേരും. സംസ്ഥാനത്തെ ബിജെപി നേതാവ് കൈലാഷ് വിജയ വര്‍ഗിയാണ് ഇക്കാര്യം അറിയിച്ചത്. കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന മഹാറാലിയില്‍ വെച്ചാകും അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിക്കുക.  

കഴിഞ്ഞ ദിവസം രാത്രി വസതിയില്‍ എത്തി കൈലാഷ് മിഥുന്‍ ചക്രബര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന വിവരം പുറത്തുവിട്ടത്. മിഥുന്‍ ചക്രബര്‍ത്തിയുടെ രാജ്യസ്നേഹത്തിന് മുമ്പില്‍ പ്രണമിക്കുന്നതായും കൈലാഷ് ട്വിറ്ററിലൂടെ അറിയിച്ചു.  

മിഥുന്‍ ചക്രവര്‍ത്തിയുടെ ദേശസ്‌നേഹവും കഷ്ടത അനുഭവിക്കുന്നവരോട് അദ്ദേഹത്തിനുള്ള അനുകമ്പയും ബിജെപിയുടെ ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. കഴിഞ്ഞ മാസം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് മുംബൈയില്‍ മിഥുന്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  

അതേസമയം ആര്‍എസ്എസുമായി തനിക്കുള്ളത് അഗാധവും ആത്മീയവുമായ ബന്ധമാണ്. നാഗ്പുരിലേക്കുള്ള ഭഗവതിന്റെ ക്ഷണം സ്വീകരിക്കുന്നതായും മിഥുന്‍ ചക്രവര്‍ത്തി അറിയിച്ചു. അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം ബംഗാളില്‍ ബിജെപിയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത് തൃണമൂല്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയായേക്കാം. 294 അസംബ്ലി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 27ന് ആരംഭിക്കും. എട്ട് ഘട്ടമായിട്ടാണ് സംസ്ഥാനത്ത് ഇക്കുറി തെരഞ്ഞെടുപ്പ് നടക്കുക.

 

 

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.