×
login
ബാല്‍ താക്കറെ‍ ഇന്ത്യയുടെ മുഴുവന്‍ ഭാഗമാണെന്നും ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും രാജ് താക്കറെ‍യുടെ പാര്‍ട്ടി

ശിവസേന വിട്ടുപോകുന്ന നേതാക്കള്‍ ബാല്‍ താക്കറെയുടെ പേര് ഉപയോഗിക്കരുതെന്ന ഉദ്ധവ് താക്കറെയുടെ അഭിപ്രായം ശരിയല്ലെന്നും ബാല്‍ താക്കറെ ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും രാജ് താക്കറെയുടെ പാര്‍ട്ടിയായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന.

മുംബൈ: ശിവസേന വിട്ടുപോകുന്ന നേതാക്കള്‍ ബാല്‍ താക്കറെയുടെ പേര് ഉപയോഗിക്കരുതെന്ന ഉദ്ധവ് താക്കറെയുടെ അഭിപ്രായം ശരിയല്ലെന്നും ബാല്‍ താക്കറെ ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും രാജ് താക്കറെയുടെ പാര്‍ട്ടിയായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന.  

"ബാല്‍ താക്കറെ ഇന്ത്യയുടെ മുഴുവന്‍ ഭാഗമാണ്. മേയറുടെ ബംഗ്ലാവില്‍ ബാല്‍ താക്കറെയുടെ പ്രതിമ ഉയര്‍ത്തുന്ന കാര്യം പരിഗണിച്ചപ്പോള്‍ അങ്ങിനെയാണ് പറഞ്ഞത്. ഇപ്പോള്‍ നിങ്ങള്‍ പറയുന്നു ബാല്‍ താക്കറെ നിങ്ങളുടെ മാത്രം ഭാഗമാണെന്ന്. ബാല്‍ താക്കരെ എന്നത് ഒരു ആശയമാണ്. സ്വകാര്യ സ്വത്താക്കി വെയ്ക്കാന്‍ അദ്ദേഹം ഒരു വ്യക്തിയോ പാര്‍ട്ടിയോ അല്ല"- എംഎന്‍എസ് വക്താവ് സന്ദീപ് ദേശ് പാണ്ഡെ പറഞ്ഞു.  


ശനിയാഴ്ച ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിവസേനയുടെ ദേശീയ എക്സിക്യൂട്ടീവ് സമിതി യോഗത്തില്‍ ബാല്‍ താക്കറെയുടെ പേര് വിമതര്‍ ഉപയോഗിച്ചാല്‍ നിയമനടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. ശിവസേനയാണ് ബാല്‍ താക്കറെയുടെ ആശയം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഇതിനതെ നിലകൊള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യോഗം തീരുമാനിച്ചിരുന്നു.  

 

    comment

    LATEST NEWS


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


    അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും


    നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.