×
login
'നെഹ്രുവിന് സാധിക്കാത്തത് മോദി‍ക്ക് സാധിക്കുന്നു'- പ്രധാനമന്ത്രിയുടെ പുസ്തകപ്രകാശനച്ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് ചെയ്യാന്‍ കഴിയാതിരുന്ന പല കാര്യങ്ങളും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് ചെയ്യാന്‍ കഴിയാതിരുന്ന പല കാര്യങ്ങളും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍ സമാഹരിച്ച പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍റെ ഈ പരാമര്‍ശനം.  

Book Cover

മുത്തലാഖ് ഉള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത മികച്ച കാര്യങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന്‍ എണ്ണിയെണ്ണിപ്പറഞ്ഞു. "മുത്തലാഖ് നിരോധിച്ച മോദിയുടെ തീരുമാനം ചരിത്രപരമാണ്. മുസ്ലിം സ്ത്രീകളുടെ രക്ഷകനായി പ്രധാനമന്ത്രി മോദി ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടും"- ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.  താഴെത്തട്ടില്‍ നിന്നും പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുവന്ന വ്യക്തിയായതിനാല്‍ എല്ലാവരെയും ഉള്‍ച്ചേര്‍ത്ത് മുന്നോട്ട് പോകാന്‍ മോദിക്ക് കഴിയുന്നുവെന്നും ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു.

'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്- പ്രൈം മിനിസ്റ്റര്‍ നരേന്ദ്രമോദി സ്പീക്സ് ' എന്ന പുസ്തകത്തില്‍ മോദി 2019 മുതല്‍ 2020 മെയ് മാസം വരെ നടത്തിയ പ്രസംഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 86 പ്രസംഗങ്ങളാണ് ആകെയുള്ളത്.  


വെല്ലുവിളികളെ അവസരമാക്കി മാറ്റുന്ന പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാടാണ് പുസ്തകത്തിലുള്ളതെന്ന് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡും അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി അനുരാഗ് സിങ്ങ് താക്കൂര്‍ പ്രസംഗിച്ചു. പുസ്തകം ഹിന്ദിയിലും ഇംഗ്ലീഷിലും ലഭിക്കും.  

 

 

  comment

  LATEST NEWS


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


  പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


  ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


  വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍


  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്


  വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളത്തിനും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയത് 100 കോടിയെന്ന് വിവരാവകാശ രേഖ; ഇത് ആം ആദ്മിയുടെ ന്യൂനപക്ഷ പ്രീണനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.