നല്ല കാര്യങ്ങള്‍ നടക്കുമ്പോള്‍ കണ്ണേറ് തട്ടാതിരിക്കാന്‍ (കാല ടിക്ക) കരി പ്രയോഗിക്കുന്ന പതിവുണ്ട്. പല ശുഭകാര്യങ്ങളും നടക്കുമ്പോള്‍ ചിലര്‍ ഈ 'കാലടിക്ക' പ്രയോഗിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണെന്ന് കരുതിയാല്‍ മതി'.
ന്യൂദല്‍ഹി : രാജ്യം ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും നിറഞ്ഞതായിരിക്കുന്നു. ലോകത്തിലെ ബുദ്ധിജീവികള്‍ ഇന്ത്യയേയും രാജ്യത്തെ കുറിച്ച് സംസാരിക്കുകയും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അപ്പോഴാണ് ചിലര്‍ ഇത്തരക്കാര്‍ അശുഭാപ്തിവിശ്വാസത്തെക്കുറിച്ച് സംസാരിക്കുകയും രാജ്യത്തെ വിലകുറച്ചുകാണിക്കുകയും രാജ്യത്തിന്റെ മനോവീര്യം വ്രണപ്പെടുത്തുകയും ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വകാര്യ പരിപാടിക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെയായിരുന്നു മോദിയുടെ പരാമര്‍ശം.
നല്ല കാര്യങ്ങള്‍ നടക്കുമ്പോള്‍ കണ്ണേറ് തട്ടാതിരിക്കാന്‍ (കാല ടിക്ക) കരി പ്രയോഗിക്കുന്ന പതിവുണ്ട്. പല ശുഭകാര്യങ്ങളും നടക്കുമ്പോള്‍ ചിലര്‍ ഈ 'കാലടിക്ക' പ്രയോഗിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണെന്ന് കരുതിയാല്‍ മതി'. യുകെ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
എന്നാല്‍ ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും, ജനാധിപത്യ സംവിധാനങ്ങളുടെയും വിജയം ചില ആളുകളെ വേദനിപ്പിക്കുന്നു. അതിനാലാണ് അവര്‍ ഇങ്ങനെ പ്രസ്താവനകള്‍ നടത്തി ആക്രമിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ക്കിടയിലും രാജ്യം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കും. നേരത്തെ അവിമതിവാര്‍ത്തകളായിരുന്നു തലക്കെട്ടിലിടം പിടിച്ചിരുന്നത്. എന്നാലിന്ന്, അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത് വാര്‍ത്തയാകുകയാണ്.
ചരിത്രപരമായ ഹരിത ബജറ്റിനാണ് രാജ്യം ഇത്തവണ സാക്ഷ്യം വഹിച്ചത്. രണ്ടര മാസത്തിനുള്ളില്‍ വ്യോമയാന രംഗത്ത കുതിച്ചാട്ടമാണ് ഉണ്ടായത്. ഏഷ്യയിലെ ഏറ്റവും വലിയ അത്യധുനിക ഹെലികോപ്റ്റര്‍ ഫാക്ടറി തുംകുരുവില്‍ ആരംഭിച്ചു. അതുപൊലെ കര്‍ണാടകയിലെ ശിവമോഗയില്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്.
ഗതാഗതരംഗത്ത് രാജ്യം ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയാണ്. മുംബൈ മെട്രോയുടെ രണ്ടാം ഘട്ടം, ബാംഗ്ലൂര്‍-മൈസൂര്‍ എക്‌സ്പ്രസ് വേ, ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ഒരു ഭാഗം എന്നിവ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ കുറഞ്ഞ കാലേയളവില്‍ സാധിച്ചു. കൂടാതെ മുംബൈയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് വന്ദേ ഭാരത് ട്രെയിനുകള്‍ ആരംഭിക്കുകയു ചെയ്തു.യുപി-ഉത്തരാഖണ്ഡിലെ റെയില്‍വേ ശൃംഖലയുടെ 100 ശതമാനം വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയായി. വനിതകളുടെ അന്താരാഷ്ട്ര ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിന്റെ സന്തോഷവും പ്രധാനമന്ത്രി പങ്കുവെച്ചു.
സിംഗപ്പൂരുമായി യുപിഐ ലിങ്ക്-ഇനും തുടക്കം കുറിച്ചിട്ടുണ്ട്. ഇ- സഞ്ജീവനിയിലൂടെ 10 കോടി ടെലികണ്‍സള്‍ട്ടേഷനുകള്‍ എന്ന നാഴികക്കല്ല് ഇന്ത്യ കൈവരിച്ചു. വംശനാശം വന്ന ചീറ്റപ്പുലികളെ തിരികെ എത്തിക്കാന്‍ സാധിച്ചതിലൂടെ ജൈവവൈവിധ്യ സംരക്ഷണമാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി
ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍
ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ
നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍
ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?