×
login
വിമാനത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച യാത്രികന് തുണയായത് കേന്ദ്ര സഹമന്ത്രി; കരാടിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

. രക്തസമ്മര്‍ദം കുറഞ്ഞത് കാരണം അയാള്‍ നന്നായി വിയര്‍ത്തിരുന്നതായും ഡോ.കരാട് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

ന്യൂദല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യ്ത സഹയാത്രികന് തലചുറ്റല്‍ അനുഭവപ്പെട്ടപ്പോള്‍ വൈദ്യസഹായവുമായി രക്ഷകനായത് കേന്ദ്രമന്ത്രി ഡോ. ഭഗവത് കരാട്. അടുത്തിരുന്ന സഹയാത്രികന്‍ വിയര്‍ക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുയും ചെയ്യുന്നത് കരാടിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഉടന്‍ തന്നെ സീറ്റിലേക്ക് വീഴുന്നതു കണ്ട മന്ത്രി അദ്ദേഹത്തിന്റെ അടുതെത്തി പരിശോധന ആരംഭിച്ചു. രക്തസമ്മര്‍ദം കുറഞ്ഞത് കാരണം അയാള്‍ നന്നായി വിയര്‍ത്തിരുന്നതായും ഡോ.കരാട് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. പരിശോധനയ്ക്കു ശേഷം ഗ്ലൂക്കോസ് നല്‍കിയതായും ഇതോടെ യാത്രക്കാരന്‍ സാധാരണ നിലയിലേക്ക് തിരികെയെത്തിയെന്നും അദ്ദേഹം അറിയിച്ചു.

ഇന്‍ഡിഗോയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് മോദി ഹൃദയം കൊണ്ട് അദ്ദേഹം എന്നും ഡോക്ടറാണെന്നും 'എന്റെ സഹപ്രവര്‍ത്തകന്റെ മഹത്തായ പ്രവൃത്തി'യാണെിതെന്നും ഈ സംഭവത്തെ വിശദീകരിച്ചു. ഔറംഗാബാദ് മേയറായിരുന്നു അദ്ദേഹത്തിന് സ്വന്തമായി ആശുപത്രിയുമുണ്ട്. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗവും കൂടിയാണ് കരാട്. ഈ സംഭവത്തെ അടിസ്ഥാനമാക്കി അദ്ദേഹത്തെ അഭിനന്ധിച്ചു കൊണ്ട് നിരവധി പോസ്റ്റുകളും ട്വീറ്റുകളും പിന്നീട് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടു.

 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.