×
login
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ട‍യില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു

രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പ്രതിരോധസഹമന്ത്രി, പ്രതിരോധ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ ചെങ്കോട്ടയില്‍ സ്വീകരിച്ചു. വിവിധ സേനാ വിഭാഗങ്ങള്‍ അദ്ദേഹത്തെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

ന്യൂദല്‍ഹി : ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങള്‍ക്ക്് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ വിശേഷപ്പെട്ട ഈ സ്വാതന്ത്ര്യദിനത്തില്‍ ഏവര്‍ക്കും ആശംസകളെന്ന് അദ്ദേഹം ട്വിറ്ററിലുടെ ആശംസകള്‍ നേര്‍ന്നു. ചെങ്കോട്ടയില്‍ എത്തിയ പ്രധാനമന്ത്രി മോദി 7.30ഓടെ ദേശീയ പതാക ഉയര്‍ത്തി. ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമാണ് ഇത്. നിശ്ചയ ദാര്‍ഢ്യത്തോടെ മുന്നേറണം. സ്വാതന്ത്യ സമര സേനാനികളേയും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമനന്ത്രി അനുസ്മരിച്ചു. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പ്രതിരോധസഹമന്ത്രി, പ്രതിരോധ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ ചെങ്കോട്ടയില്‍ സ്വീകരിച്ചു. വിവിധ സേനാ വിഭാഗങ്ങള്‍ അദ്ദേഹത്തെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് ചെങ്കോട്ടയുടെ മുകളില്‍ എത്തിയ പ്രധാനമന്ത്രി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ദേശീയഗാനം മുഴങ്ങിയതിന് പിന്നാലെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പീരങ്കിയില്‍ 21 ആചാരവെടികള്‍ മുഴങ്ങി. ലെഫ്റ്റനന്റ്. കേണല്‍ വികാസ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആചാരവെടികള്‍ മുഴക്കിയത്. 7000ത്തോളം ക്ഷണിതാക്കളാണ് ചെങ്കോട്ടയില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ സ്വാതന്ത്യദിന പരിപാടിക്കായി എത്തിയത്. മോര്‍ച്ചറി ജീവനക്കാര്‍, തെരുവുകച്ചവടക്കാര്‍ തുടങ്ങി അടിസ്ഥാന മേഖലയിലുള്ളവരടക്കം ഇത്തവണ പ്രത്യേക ക്ഷണിതാക്കളായി ചെങ്കോട്ടയിലെത്തിയിട്ടുണ്ട്്. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി. ചസ്വാതന്ത്ര്യദിനം പ്രമാണിച്ച് മൂന്നുദിവസമായി കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനനഗരം. ഞായറാഴ്ച രാത്രി 12 മുതല്‍ ഉച്ചയ്ക്ക് 12 വരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ചെങ്കോട്ടയ്ക്കുചുറ്റുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ എന്‍എസ്ജി കമാന്‍ഡോകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. നിരീക്ഷണക്യാമറകളും ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സുരക്ഷാവിഭാഗങ്ങളെയും വിന്യസിച്ചു. ചെങ്കോട്ടയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പരിസരങ്ങളിലെ 1000 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ ഓരോ നിമിഷവും നിരീക്ഷിക്കുന്നു. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.