×
login
കശ്മീരില്‍ സ്വാതന്ത്ര്യം സാധ്യതയല്ല, യാഥാര്‍ത്ഥ്യമാണെന്ന് കശ്മീരികള്‍ക്ക് മനസ്സിലാക്കിക്കൊടുത്തത് മോദിയെന്ന് പത്രപ്രവര്‍ത്തക തല്‍വീന്‍ സിങ്

കശ്മീരില്‍ സ്വാതന്ത്ര്യം സാധ്യത മാത്രമാണെനന് കരുതിയിരുന്ന കശ്മീരികള്‍ക്ക് അത് കൈകളില്‍ നല്‍കിയത് പ്രധാനമന്ത്രി മോദിയെന്നും കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ധീരമായ നിലപാടായിരുന്നെന്നും പ്രശസ്ത പത്രപ്രവര്‍ത്തകയും കോളമെഴുത്തുകാരിയുമായ തല്‍വീന്‍ സിങ്. കശ്മീരില്‍ സാധാരണ പൗരന്മാര്‍ക്ക് നേേെര തീവ്രവാദികള്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ഒരു ദിനപത്രത്തില്‍ അവര്‍ എഴുതുന്ന കോളത്തിലാണ് ഈ വിശദീകരണം.

ന്യൂദല്‍ഹി: കശ്മീരില്‍ സ്വാതന്ത്ര്യം സാധ്യത മാത്രമാണെനന് കരുതിയിരുന്ന കശ്മീരികള്‍ക്ക് അത് കൈകളില്‍ നല്‍കിയത് പ്രധാനമന്ത്രി മോദിയെന്നും കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ധീരമായ നിലപാടായിരുന്നെന്നും പ്രശസ്ത പത്രപ്രവര്‍ത്തകയും കോളമെഴുത്തുകാരിയുമായ  തല്‍വീന്‍ സിങ്. കശ്മീരില്‍ സാധാരണ പൗരന്മാര്‍ക്ക് നേേെര തീവ്രവാദികള്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ഒരു ദിനപത്രത്തില്‍ അവര്‍ എഴുതുന്ന കോളത്തിലാണ് ഈ വിശദീകരണം.

ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ എന്നും കശ്മീരിനെക്കുറിച്ച് പാകിസ്ഥാനുമായി നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തുമ്പോഴും അവര്‍ സത്യം പച്ചയോടെ തുറന്നുപറയാന്‍ തയ്യാറായിരുന്നില്ല, ഒരിയക്കലും. ആ സത്യമാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുവഴി മോദി ചെയ്തത്. - അവര്‍ എഴുതുന്നു.

കശ്മീര്‍ സമാധാന ചര്‍ച്ചകള്‍ക്കിടയില്‍ പാകിസ്ഥാന്‍ പ്രതിനിധികളെ അത്രയ്‌ക്കൊന്നും നിലവാരമില്ലാത്ത ഉര്‍ദ്ദു കവിത ചൊല്ലി സന്തോഷിപ്പിക്കുന്ന ഇന്ത്യന്‍ പ്രതിനിധികളെ എന്നും അമ്പരപ്പോടെയാണ് കണ്ടിട്ടുള്ളത്. എന്നാല്‍ മോദി ഈ സന്ധി സംഭാഷണത്തിന്റെ വഴി ശ്രമിച്ചുനോക്കി. പക്ഷെ എപ്പോഴൊക്കെ സമാധാനത്തിന്റെ കൈ നീട്ടുന്നുവോ അപ്പോഴെല്ലാം പാകിസ്ഥാന്‍ തീവ്രവാദി ആക്രമണത്തിലൂടെ മറുപടി പറയുകയായിരുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷം മോദി സമാധാന ചര്‍ച്ചകള്‍ നിരര്‍ത്ഥകമാണെന്ന് കണ്ടു. കശ്മീര്‍ താഴ് വരയെ പാക്‌സിഥാന്‍ കാഴ്ചവെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ നേതാക്കളെ പറഞ്ഞുമനസ്സിലാക്കാന്‍ പറ്റിയ ഏറ്റവും നല്ല വഴിയായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍.. ഇത് പാകിസ്ഥാനെ വിറളിപിടിപ്പിച്ചു. ഇതിനെതിരെ കശ്മീര്‍ താഴ് വരയില്‍ കലാപമുണ്ടാകുമെന്ന് ഇമ്രാന്‍ ഖാന്‍ പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല. ലോകത്തിനും ഈ വിഷയത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. അതോടെ അസാധാരണമായ ഒരന്തരീക്ഷം താഴ് വരയില്‍ രൂപംകൊണ്ടു.


എന്നാല്‍ ടൂറിസ്റ്റുകള്‍ വീണ്ടും താഴ് വരയിലേക്ക് തിരികെയെത്തി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ ഇവിടം സന്ദര്‍ശിച്ചു. താമസിക്കാന്‍ ഹോട്ടല്‍ മുറിയോ വാടകയ്ക്ക് ഹൗസ് ബോട്ടോ കിട്ടാത്ത സ്ഥിതി വന്നു. അത്രയ്ക്ക് തിരക്കായിരുന്നു. 370ാം വകുപ്പ് എടുത്തുകളഞ്ഞതോടെ കശ്മീരില്‍ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും പുതിയൊരു യുഗം എത്തി. എന്നാല്‍ ഈ അടുത്തയിടെ സ്ഥിതി മാറി. ഹിന്ദുക്കളെയും സിഖ് അധ്യാകരെയും കടയുടമകളെയും ദിവസവേതനത്തൊഴിലാളികളെയും ജിഹാദികള്‍ കൊല്ലുകയാണ്. ചില തീവ്രവാദികളെ പൊലീസും കൊല്ലുന്നു. എന്നാല്‍ ജിഹാദികളെ പൊലീസ് അജ്ഞതയില്‍ നിര്‍ത്തരുത്. അവരുടെ പേര് എടുത്ത് പറഞ്ഞ് അവരെ നാണം കെടുത്തണം. അവരെ പരസ്യമായി ശിക്ഷിക്കണം. അതല്ലെങ്കില്‍ 370 വകുപ്പ് റദ്ദാക്കിയതിന് ശേഷം ലഭിച്ച നേട്ടങ്ങള്‍ ഇല്ലാതാകും.

ഇന്റലിജന്‍സ് മേഖലയില്‍ വീഴ്ചയില്ലെന്ന് ഉറപ്പുവരുത്തണം. ഇപ്പോള്‍ ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തുകയാണ്. പുതിയ ജിഹാദി കൊലയാളികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഇന്റലിജന്‍സ് വീഴ്ചയാണെന്ന് പറയേണ്ടി വരും. അവരുടെ മുഖം പുറത്തുകൊണ്ടുവരണം. അപ്പോഴാണ് അവര്‍ കശ്മീരില്‍ ഉള്ളവരാണോ അതോടെ പാകിസ്ഥാനില്‍ നിന്നും എത്തിയവരാണോ എന്ന് അറിയാന്‍ സാധിക്കൂ. താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരു പാകിസ്ഥാന്‍ മന്ത്രി പറഞ്ഞത് ഇതാണ്: 'അവര്‍ (താലിബാന്‍ തീവ്രവാദികള്‍) കശ്മീരില്‍ ഞങ്ങളെ സഹായിക്കും'. ഇത് ഏത് വിധേനെയും തടയണം. ഇന്റലിജന്‍സും സുരക്ഷയും ശക്തിപ്പെടുത്തണം. - അവര്‍ പറയുന്നു.

 

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.