×
login
എല്ലാ വെല്ലുവിളികളെയും നേരിടും; ഇന്ത്യയുടെ വികസന യാത്ര നയിക്കാന്‍ മോദി സര്‍ക്കാര്‍ യുവാക്കളെ പ്രാപ്തരാക്കുന്നു: വി. മുരളീധരന്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാന്‍ യുവാക്കളെ സജ്ജരാക്കാനും അവര്‍ക്ക് വൈദഗ്ധ്യം നല്‍കാനും അവരുടെ മുഴുവന്‍ കഴിവുകളും പ്രയോജനപ്പെടുത്താനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാഷ്ട്രത്തിന്റെ വികസനത്തിന് യുവാക്കള്‍ നേതൃത്വം നല്‍കണമെന്ന സമീപനമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റേത്.

ന്യൂദല്‍ഹി: ഇന്ത്യയുടെ വികസന യാത്ര നയിക്കാന്‍ യുവാക്കളെ പ്രാപ്തരാക്കുന്ന വിപ്ലവകരമായ നടപടികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വിശ്വ യുവ കേന്ദ്രയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാന്‍ യുവാക്കളെ സജ്ജരാക്കാനും അവര്‍ക്ക് വൈദഗ്ധ്യം നല്‍കാനും അവരുടെ മുഴുവന്‍ കഴിവുകളും പ്രയോജനപ്പെടുത്താനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്.  രാഷ്ട്രത്തിന്റെ വികസനത്തിന് യുവാക്കള്‍ നേതൃത്വം നല്‍കണമെന്ന സമീപനമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റേത്.


ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമെന്ന നിലയില്‍ ഇന്ത്യ ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മനസ്സിലാക്കുന്നു. ഇന്നത്തെ യുവാക്കളാണ് നാളെത്തെ നേതാക്കളാകുന്നത്. അടുത്ത 25 വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചയുടെ പതാകവാഹകരാകുക ഈ യുവാക്കളാണ്. അതിനാല്‍ ഇന്ത്യയുടെ സ്വപ്നങ്ങളും ദര്‍ശനങ്ങളും സാക്ഷാത്കരിക്കാനുള്ള കടമയും ഉത്തരവാദിത്തവും യുവാക്കളില്‍ വളര്‍ത്തിയെടുക്കണം.  ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാടോടെ, സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴേയ്ക്കും വിവിധ മേഖലകളില്‍ ലോകത്തെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഈ കാലത്ത് രാജ്യത്തിന്റെ വികസനത്തിന് സംഭാവന ചെയ്യാന്‍ യുവാക്കള്‍ക്ക്  ധാരാളം അവസരങ്ങളുണ്ട്. നമ്മുടെ യുവാക്കള്‍ കടന്നുപോകാത്ത ഒരു പാത പോലും അവശേഷിക്കുന്നില്ല. നമ്മുടെ രാജ്യത്തെ സമാധാനത്തിനും സന്തോഷത്തിനും സുരക്ഷിതത്വത്തിനും വഴിയൊരുക്കുന്നത് യുവാക്കളാണ്.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രോഗ്രാമിലൂടെ ഇന്ത്യയെ സ്റ്റാര്‍ട്ടപ്പുകളുടെ ആഗോള ഹബ്ബാക്കി മാറ്റുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് രാജ്യയത്ത് 69,222 അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. ഇന്ത്യന്‍ യുവാക്കള്‍ കൂടുതലായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവരായി മാറുകയും സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു. മുദ്ര പദ്ധതിയിലൂടെ 35 കോടി സംരംഭകര്‍ക്ക് വായ്പ നല്‍കി ഇതില്‍ ഏഴു കോടിയിലധികം പുതിയ സംരംഭകരാണ്, ഇന്ത്യയില്‍ വിദേശ നിക്ഷേപം നടത്തുന്നത് പ്രതിവര്‍ഷം വര്‍ധിക്കുകയാണ്. കോവിഡ് കാലത്ത് 2020-21ല്‍ ഇന്ത്യയുടെ എഫ്ഡിഐ 81.72 ബില്യണ്‍ ഡോളറിലെത്തി. 2021-22 ല്‍ ഇത് 83.57 ബില്യണ്‍ ഡോളറായി.  ഈ നിക്ഷേപങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ നിക്ഷേപങ്ങള്‍ മാത്രമല്ല, ഇന്ത്യയുടെ യുവജനങ്ങള്‍ക്കും അവരുടെ കഴിവുകള്‍ക്കുമുള്ള നിക്ഷേപം കൂടിയാണ്.

രാഷ്ട്രനിര്‍മ്മാണവുമായി യുവാക്കളുടെ വൈകാരിക ബന്ധം സ്ഥാപിക്കാനുള്ള സുവര്‍ണാവസരമാണ് ആസാദി കാ അമൃത് മഹോത്സവത്തിലൂടെ കൈവന്നിരിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ സേവന മനോഭാവവും സന്നദ്ധപ്രവര്‍ത്തനവും വളര്‍ത്താനുള്ള അവസരമായി ഇത് മാറണം. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മനസ്സിലാക്കാനും സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതത്തെ അടുത്തറിയാനും ഈ അവസരം ഉപയോഗിക്കണം. വിശ്വ യുവ കേന്ദ്രയും വിവിധ യുവജന സംഘടനകളും ഇതിനായി പ്രവര്‍ത്തിക്കണം. യുവാക്കളുടെ അഭിലാഷങ്ങളെ പരിപോഷിപ്പിക്കാനും രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ അവരുടെ പങ്കിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കാനുമുള്ള വിശ്വയുവ കേന്ദ്രയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും വി. മുരളീധരന്‍ പറഞ്ഞു. ഇന്ത്യന്‍ യൂത്ത് സെന്‍ട്രേഴ്സ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഷിഷിര്‍ ബബാജ്, ദീദീ ബി.കെ.  

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.