×
login
അവിശ്വസനീയമായ ഒരു മനുഷ്യനാണ് പ്രധാനമന്ത്രി മോദി; ജനങ്ങളുടെ ശബ്ദം അദ്ദേഹം കേള്‍ക്കുന്നു: ആസ്ത്രേല്യന്‍ സെലിബ്രിറ്റി ഷെഫ് സാറാ ടോഡ്‍‍‍‍

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി ആസ്ത്രേല്യന്‍ സെലിബ്രിറ്റി ഷെഫ് സാറാ ടോഡ്. ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന നേതാവാണ് മോദിയെന്നും അവര്‍ പറഞ്ഞു.

സിഡ്നി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി ആസ്ത്രേല്യന്‍ സെലിബ്രിറ്റി ഷെഫ് സാറാ ടോഡ്. ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന നേതാവാണ് മോദിയെന്നും അവര്‍  പറഞ്ഞു.  

ത്രിരാഷ്ട്ര പര്യടനത്തിന്‍റെ അവസാന ഘട്ടത്തിന്‍റെ ഭാഗമായി ആസ്ത്രേല്യയില്‍ എത്തിയ അദ്ദേഹം അവിടെ വിളിച്ചു ചേര്‍ത്ത വിരുന്നില്‍ പങ്കെടുത്ത ശേഷമാണഅ സാറാ ടോഡിന്‍റെ ഈ പ്രതികരണം. വിരുന്നില്‍ നിരവധി വ്യവസായികളെ ക്ഷണിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഒരാളായിരുന്നു ഷെഫ് എന്ന നിലയില്‍ പേരുള്ള സാറാ ടോഡ്. രാജ്യത്തെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ് മോദിയെന്നും ടോഡ് പറഞ്ഞു.


“അത്രയേറെ അവിശ്വസനീയമായ ഒരു മനുഷ്യനാണ് പ്രധാനമന്ത്രി മോദി. അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ പ്രവർത്തനം അവിശ്വസനീയമാണ്. ജനങ്ങളുടെ ശബ്ദം അദ്ദേഹം കേൾക്കുന്നു. അദ്ദേഹത്തോടൊപ്പമിരുന്ന് സംസാരിച്ചതിൽ നിന്ന് മോദി എത്രമാത്രം വ്യക്തിത്വമുള്ളയാളാണെന്ന് ഞാൻ മനസ്സിലാക്കി.” – സാറാ ടോഡ് പറഞ്ഞു. മോദിയോടൊപ്പമുള്ള ചിത്രങ്ങളും ടോഡ് സോഷ്യൽ മീഡിയയിൽ പങ്കിട്ടു.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.